Manyanyain yavaniga

മഞ്ഞിന്‍ യവനിക
Year
Language

മഞ്ഞിന്‍ യവനിക നീങ്ങി
മലര്‍മാസസുന്ദരിയൊരുങ്ങി
മഴവില്ലിന്‍ മയില്‍പ്പീലി വിടര്‍ത്തി
കാലം മയൂരനൃത്തം തുടങ്ങി
(മഞ്ഞിന്‍)

വിണ്‍‌താരയെ മുടിയില്‍ ചൂടി
മാറില്‍ മന്ദാരമണിമാലയാടി
കോകിലസ്വരത്തിനാല്‍ പാടി
കാലം വാസന്തരാസലീലയാടി
(മഞ്ഞിന്‍)

വനപുഷ്പവും വണ്ടും കൂടി
മുന്നില്‍ രതിമന്മഥനൃത്തമാടി
കാനനഛായകള്‍ തോറും
പുഷ്പകാനന്ദന്‍ പ്രേമലീലയാടി
(മഞ്ഞിന്‍)

maññin yavaniga nīṅṅi
malarmāsasundariyŏruṅṅi
maḻavillin mayilppīli viḍartti
kālaṁ mayūranṛttaṁ tuḍaṅṅi
(maññin)

viṇ‌tārayĕ muḍiyil sūḍi
māṟil mandāramaṇimālayāḍi
kogilasvarattināl pāḍi
kālaṁ vāsandarāsalīlayāḍi
(maññin)

vanabuṣpavuṁ vaṇḍuṁ kūḍi
munnil radimanmathanṛttamāḍi
kānanachāyagaḽ toṟuṁ
puṣpagānandan premalīlayāḍi
(maññin)