Manyanyain vilolamaam [M]

മഞ്ഞിന്‍ വിലോലമാം [M]
Work
Year
Language

മഞ്ഞിന്‍ വിലോലമാം
യവനികയ്‌ക്കുള്ളിലൊരു
മഞ്ഞക്കിളിത്തൂവല്‍പോലെ
ഓര്‍മ്മയിലോടിയെത്തും
ഏതോ സുസ്‌മിതം പോലെ
ഓമനത്തിങ്കള്‍ക്കല മയങ്ങിനില്‍‌ക്കേ
(മഞ്ഞിന്‍...)

ഞെട്ടറ്റുവീഴും ദിനാന്തപുഷ്പങ്ങള്‍തന്‍
തപ്‌താശ്രുപോലെ നിലാവുദിയ്‌ക്കേ
കണ്ടു മറഞ്ഞ കിനാവുകളോ
നിശാഗന്ധികളായി വിടര്‍ന്നു നില്‍‌ക്കേ
(മഞ്ഞിന്‍...)

ഇത്തിരിപ്പൂവും കുരുന്നു കരങ്ങളില്‍
തൃത്താലമേന്തി പടിയ്‌ക്കല്‍ നില്‍ക്കേ
ജന്മാന്തരസ്‌നേഹബന്ധങ്ങളേക്കുറി-
ച്ചെന്തിനോ ഞാനുമിന്നോര്‍ത്തു പോയി
നാം എന്നിനിക്കാണുമെന്നോര്‍ത്തുപോയി
(മഞ്ഞിന്‍...)

maññin vilolamāṁ
yavanigay‌kkuḽḽilŏru
maññakkiḽittūvalbolĕ
ormmayiloḍiyĕttuṁ
edo sus‌midaṁ polĕ
omanattiṅgaḽkkala mayaṅṅinil‌kke
(maññin...)

ñĕṭṭaṭruvīḻuṁ dināndabuṣpaṅṅaḽtan
tap‌tāśrubolĕ nilāvudiy‌kke
kaṇḍu maṟañña kināvugaḽo
niśāgandhigaḽāyi viḍarnnu nil‌kke
(maññin...)

ittirippūvuṁ kurunnu karaṅṅaḽil
tṛttālamendi paḍiy‌kkal nilkke
janmāndaras‌nehabandhaṅṅaḽekkuṟi-
scĕndino ñānuminnorttu poyi
nāṁ ĕnninikkāṇumĕnnorttuboyi
(maññin...)