Manyanyain mayoori

മഞ്ഞിൻ മയൂരി
Work
Year
Language

മഞ്ഞിൻ മയൂരി മിഴിപ്പീലിയും മാടി നീ
കുഞ്ഞിക്കണ്ണിൽ ചേക്കേറുമ്പോൾ കണ്ണീർ മൗനം നീയും
ആരാരോ ആരിരാരോ താരാട്ടു പാടി ഞാൻ
നിന്നെ ചായാട്ടുമാരോമലേ (2)
(മഞ്ഞിൻ മയൂരി..)

ഇസ്ലാം മതാനുസാരമായ ജീവിതം
അള്ളാഹുവിന്റെ നാമമേക മാനസം
എന്നെന്നുമെന്നോമനേ റബ്ബിൻ തൗഫീക്കിനാധാരമേ
നീയെന്റെ ജീവാംശമായ്
നീണാൾ നിറം ചാർത്തുവാൻ
ആരാരിരാരാരിരോ
(മഞ്ഞിൻ മയൂരി..)

എന്നോ മറന്നു പോയ രാജധാനിയിൽ
ഇന്നെൻ കിനാവിൽ വന്ന കുഞ്ഞു പാദുഷേ
പൂവാംകുറുന്നെങ്കിലും ഉള്ളം നോവാതിരുന്നീടുവാൻ
ഉമ്മായ്ക്കൊരുന്മാദമായ് ഉല്ലാസമേറീടുവാൻ
ആരാരിരാരാരിരോ
(മഞ്ഞിൻ മയൂരി..)

maññin mayūri miḻippīliyuṁ māḍi nī
kuññikkaṇṇil sekkeṟumboḽ kaṇṇīr maunaṁ nīyuṁ
ārāro ārirāro tārāṭṭu pāḍi ñān
ninnĕ sāyāṭṭumāromale (2)
(maññin mayūri..)

islāṁ madānusāramāya jīvidaṁ
aḽḽāhuvinṟĕ nāmamega mānasaṁ
ĕnnĕnnumĕnnomane ṟabbin dauphīkkinādhārame
nīyĕnṟĕ jīvāṁśamāy
nīṇāḽ niṟaṁ sārttuvān
ārārirārāriro
(maññin mayūri..)

ĕnno maṟannu poya rājadhāniyil
innĕn kināvil vanna kuññu pāduṣe
pūvāṁkuṟunnĕṅgiluṁ uḽḽaṁ novādirunnīḍuvān
ummāykkŏrunmādamāy ullāsameṟīḍuvān
ārārirārāriro
(maññin mayūri..)