Manyanyain malayil munnum

മഞ്ഞിന്‍ മഴയില്‍ മുങ്ങും
Year
Language

മഞ്ഞിൻ മഴയിൽ മുങ്ങും കുന്നിൻ മുകളിൽ നിന്നും
മെല്ലെ ഒഴുകിയണയും (2)
ഇണക്കിളിയേ നിൻ കാതുകളിൽ
ഒരു രഹസ്യം എൻ വാക്കുകളിൽ
(മഞ്ഞിൻ....)

സായംസന്ധ്യപോലും മലരണിവഴിയിൽ
പദചലനം ഒരു സുഖലയനം
മോഹങ്ങൾ ചൊല്ലുന്ന മന്ത്രം
ഈണങ്ങൾ മീട്ടുന്ന ഈണം
ഓളങ്ങൾ തീർക്കുന്ന മേളം
പോരൂ പോരൂ
(മഞ്ഞിൻ....)

തെന്നി തെന്നൽ വീഴും തളിരണിവനിയിൽ
നിൻ ചിരിയലയിൽ നിൻ ചൊടിയിണയിൽ
ഗാനങ്ങൾ തേടുന്ന നാദം
പാതകൾ തേടുന്നു ഗാനം
ദാഹങ്ങൾ കൂടുന്ന നേരം
പോരൂ പോരൂ
(മഞ്ഞിൻ....)

maññin maḻayil muṅṅuṁ kunnin mugaḽil ninnuṁ
mĕllĕ ŏḻugiyaṇayuṁ (2)
iṇakkiḽiye nin kādugaḽil
ŏru rahasyaṁ ĕn vākkugaḽil
(maññin....)

sāyaṁsandhyaboluṁ malaraṇivaḻiyil
padasalanaṁ ŏru sukhalayanaṁ
mohaṅṅaḽ sŏllunna mandraṁ
īṇaṅṅaḽ mīṭṭunna īṇaṁ
oḽaṅṅaḽ tīrkkunna meḽaṁ
porū porū
(maññin....)

tĕnni tĕnnal vīḻuṁ taḽiraṇivaniyil
nin siriyalayil nin sŏḍiyiṇayil
gānaṅṅaḽ teḍunna nādaṁ
pādagaḽ teḍunnu gānaṁ
dāhaṅṅaḽ kūḍunna neraṁ
porū porū
(maññin....)