Manyanyain kuliralla

മഞ്ഞിന്‍ കുളിരല്ല
Year
Language

ലാലാലലാ... ലാലലലാ....

മഞ്ഞിന്‍ കുളിരലതന്നില്‍ തുള്ളും ഇളമാന്‍ പോലെ
പീലിച്ചിറകിളകീടും ചോലക്കിളിമകളായി
മാലാഖ നീ വന്നു ചേരൂ മാറോടു നീ പടര്‍ന്നീടൂ
മാദകമിഴികള്‍ താമരയാക്കൂ
പൂഞ്ചൊടിയിണകള്‍ തേനിതളാക്കൂ
നീചൂടും നിശ്വാസ ഗന്ധത്തില്
മോഹവും ദാഹവും പൂവണിയും

മാറില്‍ നീ ലാളിക്കും താരുണ്യ തേന്‍‌കൂടിന്‍
ലാവണ്യപ്പൊന്‍‌തൂവല്‍ നാണത്താല്‍ നീക്കുമ്പോള്‍
ശൃംഗാരമോടെ സുസ്മിതനിന്നെ ഞാനെന്റെ മാറില്‍ ചേര്‍ത്തീടും
ഹേമാംഗി നിന്റെ എല്ലായിടത്തും ചുംബന മുദ്ര നല്‍കീടും

പൂവില്‍ പൊന്‍ പുഷ്പങ്ങള്‍ വീണീടും യാമത്തില്‍
പൂവമ്പന്‍ മന്ത്രങ്ങള്‍ പാടീടും താളത്തില്‍
ഉന്മാദമോടെ നിന്‍ പൂഞരമ്പില്‍ ഞാനെന്റെ രാഗം തൂകീടും
ഒന്നും മറയ്ക്കാന്‍ ഇല്ലാത്ത നിന്നില്‍
സംഗമതാളം നല്‍കീടും

lālālalā... lālalalā....

maññin kuḽiraladannil tuḽḽuṁ iḽamān polĕ
pīlicciṟagiḽagīḍuṁ solakkiḽimagaḽāyi
mālākha nī vannu serū māṟoḍu nī paḍarnnīḍū
mādagamiḻigaḽ tāmarayākkū
pūñjŏḍiyiṇagaḽ tenidaḽākkū
nīsūḍuṁ niśvāsa gandhattil
mohavuṁ dāhavuṁ pūvaṇiyuṁ

māṟil nī lāḽikkuṁ tāruṇya ten‌kūḍin
lāvaṇyappŏn‌tūval nāṇattāl nīkkumboḽ
śṛṁgāramoḍĕ susmidaninnĕ ñānĕnṟĕ māṟil serttīḍuṁ
hemāṁgi ninṟĕ ĕllāyiḍattuṁ suṁbana mudra nalgīḍuṁ

pūvil pŏn puṣpaṅṅaḽ vīṇīḍuṁ yāmattil
pūvamban mandraṅṅaḽ pāḍīḍuṁ tāḽattil
unmādamoḍĕ nin pūñarambil ñānĕnṟĕ rāgaṁ tūgīḍuṁ
ŏnnuṁ maṟaykkān illātta ninnil
saṁgamadāḽaṁ nalgīḍuṁ