മഞ്ഞിന്‍ തുള്ളി മുത്തം തരും
ചെറു കഥചൊല്ലിവാ മാറില്‍ കുളിരേകിവാ
പൂപ്പുടവയില്‍ നനവൂറിവാ
ഹൃദയം മധുരം നല്‍കും രാവുകളില്‍
മനസ്സില്‍ നിറയെ തേന്‍ കിനാവുമായ്
അലസനടനമിവള്‍ അണിയും പാദസരങ്ങള്‍
ഉണരും സിരകളില്‍ മോദങ്ങളായ്
ആ.....
തളിരില്‍ അധരം തഴുകും കാറ്റലയില്‍
മൃദുവായ് നുകരും മധു പൂവിതളില്‍
നനയും ചൊടിയിണയില്‍ പൊതിയും കുളിരലകള്‍
അലിഞ്ഞു മയങ്ങിവന്നു താരാട്ടിനായ്
ആ.......