മഞ്ഞില്‍ മുങ്ങി വാര്‍മതി വന്നു
ഈറന്‍മാറും നേരം...
നിന്നെയോര്‍ത്തു ഞാന്‍ രചിക്കും
രാഗഗീതം കേള്‍ക്കൂ...
എന്റെ ഗാനം കേള്‍ക്കൂ...
(മഞ്ഞില്‍)
താരങ്ങളൊന്നായ് സൂനങ്ങളായി
ഭൂമിയില്‍ പൂക്കും രാവില്‍
ഞാനെന്നുള്ളിന്‍ പീലിനീര്‍ത്തി
നിന്നെ നോക്കി നില്‌പൂ...
എന്റെ ജീവബിന്ദു...
(മഞ്ഞില്‍)
മേഘങ്ങള്‍പോലെ ഹംസങ്ങള്‍പോലെ
ആശകള്‍ നീന്തും രാവില്‍...
എന്തേ ഇന്നെന്‍ ഓമലാളേ
നിന്നില്‍ മൗനം മാത്രം...
എന്റെ ജീവബിന്ദു...
(മഞ്ഞില്‍)