മഞ്ഞപ്പളുങ്കന്‍ മലയിലൂടെ
മാനന്തവാടിപ്പുഴയിലൂടെ
അല്ലിമുളം കുഴല്‍ തേനുമായ് നീ
ആടിവാ പാടിവാ പാണനാരേ...
മാനത്തെ പാതിരാപ്പൂവിരിഞ്ഞു
മാണിക്യനക്ഷത്രക്കൂടുടഞ്ഞു
മാരനെക്കാത്തും കനവുകള്‍ കോര്‍ത്തും
മകയിരം മഞ്ഞുപുതച്ചുനിന്നു
ഇന്നു മലരമ്പനഞ്ഞൂറു വില്ലൊടിഞ്ഞു
വാര്‍കൂന്തല്‍ പാമ്പിന്റെ പത്തിപോലെ
വനമല്ലിപ്പൂചൂടി തൂത്തുകെട്ടി
ആതിരനാള് നൊയമ്പും നാള്
അഴകുള്ളോരോര്‍മ്മയില്‍ മുങ്ങിനിന്നു എന്റെ
അരികിലെന്‍ പ്രാണനെ കാത്തുനിന്നു