Manyanyaani poovin

മഞ്ഞണി പൂവിന്‍
Year
Language

മഞ്ഞണിപ്പൂവിൻ പൊൻപട്ടണിഞ്ഞ വീഥികൾ
മാനസം പോലെ വെൺമുത്തണിഞ്ഞ കുന്നുകൾ
(മഞ്ഞണി പൂവിൻ......)
എന്നുള്ളിലേതോ മനോമോഹത്തിൻ ആരംഭം
കണ്മണീ എന്നിൽ നീയേകുന്നൊരാനന്ദം
മഞ്ഞണി പൂവിൻ പൊൻപട്ടണിഞ്ഞ വീഥികൾ
മാനസം പോലെ വെൺമുത്തണിഞ്ഞ കുന്നുകൾ

ഭൂമിയിൽ നീലവാനം ചാർത്തിടും പ്രേമമാല്യം - 2
ജീവനിൽ നിന്റെ കൺകൾ ചാർത്തിടും രാഗമാല്യം - 2
(മഞ്ഞണി പൂവിൻ.....)

ഈ വഴി നമ്മളൊന്നായ് ആശതൻ പൂവിടർത്താം - 2
ഈ വിധം നമ്മളൊന്നായ് ജീവിതം ധന്യമാക്കാം - 2
(മഞ്ഞണി പൂവിൻ......)
ലാല്ലലാ ലാലലലാലലാ.....
ലാല്ലലാ ലാലലലാലലാ...

maññaṇippūvin pŏnpaṭṭaṇiñña vīthigaḽ
mānasaṁ polĕ vĕṇmuttaṇiñña kunnugaḽ
(maññaṇi pūvin......)
ĕnnuḽḽiledo manomohattin āraṁbhaṁ
kaṇmaṇī ĕnnil nīyegunnŏrānandaṁ
maññaṇi pūvin pŏnpaṭṭaṇiñña vīthigaḽ
mānasaṁ polĕ vĕṇmuttaṇiñña kunnugaḽ

bhūmiyil nīlavānaṁ sārttiḍuṁ premamālyaṁ - 2
jīvanil ninṟĕ kaṇgaḽ sārttiḍuṁ rāgamālyaṁ - 2
(maññaṇi pūvin.....)

ī vaḻi nammaḽŏnnāy āśadan pūviḍarttāṁ - 2
ī vidhaṁ nammaḽŏnnāy jīvidaṁ dhanyamākkāṁ - 2
(maññaṇi pūvin......)
lāllalā lālalalālalā.....
lāllalā lālalalālalā...