Manyanyaalagalil

മഞ്ഞലകളിൽ
Year
Language

മഞ്ഞലകളില്‍ മുങ്ങിയെത്തിയ
മാര്‍കഴി തിരുപൌര്‍ണ്ണമി
മ്....
മഞ്ഞലകളില്‍ മുങ്ങിയെത്തിയ
മാര്‍കഴി തിരുപൌര്‍ണ്ണമി
സപ്തവര്‍ണ്ണങ്ങള്‍ ചാര്‍ത്തി നില്‍ക്കുന്ന
സംഗമോത്സവയാമിനി

രാമണീയകം നിന്‍ പളുങ്കണിയെ
രാജഗോപുരവാതിലില്‍
തേനുലാവും നിന്‍ അര്‍ദ്ധനിദ്രയില്‍
മ്....
തേടിവന്നു ഞാന്‍ ഗാനമായ്
മ്....
വെണ്‍കദളി കുളുര്‍മയൂറും നിന്‍
പൊന്‍ കണങ്കാലിണകളെ
ചന്ദന ശിശിരാര്‍ദ്രമെന്‍ കൈകള്‍
മന്ദം മന്ദം തഴുകട്ടേ...
മ്.....
ദേവകന്യകേ നിന്റെ പേലവ
രാഗമോഹന മേനിയില്‍
മാദകമൊരു ചുംബനത്തിനാല്‍
മാരദാഹമുണര്‍ത്തട്ടെ

maññalagaḽil muṅṅiyĕttiya
mārgaḻi tirubaൌrṇṇami
m....
maññalagaḽil muṅṅiyĕttiya
mārgaḻi tirubaൌrṇṇami
saptavarṇṇaṅṅaḽ sārtti nilkkunna
saṁgamotsavayāmini

rāmaṇīyagaṁ nin paḽuṅgaṇiyĕ
rājagoburavādilil
tenulāvuṁ nin arddhanidrayil
m....
teḍivannu ñān gānamāy
m....
vĕṇgadaḽi kuḽurmayūṟuṁ nin
pŏn kaṇaṅgāliṇagaḽĕ
sandana śiśirārdramĕn kaigaḽ
mandaṁ mandaṁ taḻugaṭṭe...
m.....
devaganyage ninṟĕ pelava
rāgamohana meniyil
mādagamŏru suṁbanattināl
māradāhamuṇarttaṭṭĕ