Manyanyaal kungumam

മഞ്ഞള്‍ കുങ്കുമം
Year
Language

മഞ്ഞള്‍കുങ്കുമം തൊട്ടെന്തിനിന്നും സന്ധ്യയില്‍
പരിമളം പകരൂ പരിഭവമലരായി നീ (2)
ഇന്ദുലത തോല്‍ക്കും നിന്നെ മഞ്ഞമലനൂലാലെന്‍ (2)
നെഞ്ചിലെ അമ്പലമണ്ഡപനടയില്‍ വധുവാക്കും ഞാന്‍
കുരവയും കുഴലുമായി കിളിമകളേ വായോ
ശുഭമെഴും നിമിഷമായി ഇതുവഴിയേ വായോ

ചില്ലുമണി കാതിലിട്ടും ചിരിവളയാല്‍ തൃത്താലമിട്ടും
കരളില്‍ നീ ഉണരവേ
പീലിമുടി തുമ്പുലച്ചും പുതുമലരെല്ലാം കോര്‍ത്തു വെച്ചും
കനവുകള്‍ തെളിയവേ
ശംഖുഞൊറി ചാര്‍ത്താമീ പൂമ്പുടവയില്‍
ചന്ദനമണി കോര്‍ക്കാമീ പൂമ്പുലരിയില്‍
അരമനയിലാകിയ കളരവമൊഴുകിയ നേരം
കുരവയും കുഴലുമായി കിളിമകളേ വായോ
ശുഭമെഴും നിമിഷമായി ഇതുവഴിയേ വായോ
(മഞ്ഞള്‍കുങ്കുമം)

കോലമിടും കൈക്കുരുന്നാല്‍ കുളിരണിയിക്കും നെഞ്ചിനുള്ളില്‍
ഒരു സ്വരം സുഖകരം
പൊന്തലകള്‍ ചാര്‍ത്തിയാരോ ലയലസിതം ചേര്‍ന്നാലുമുള്ളില്‍
അനുപദം മധുമയം
മന്ത്രജപമുണരും നിന്‍ ചുണ്ടിണകളില്‍
മാരലയമലിയും നിന്‍ മിഴിയിണകളില്‍
സതദളതുളസികള്‍ വിരിയുമൊരനിതര ഭാവം
കുരവയുമായി കുഴലുമായി കിളിമകളേ വായോ
ശുഭമെഴും നിമിഷമായി ഇതുവഴിയേ വായോ
(മഞ്ഞള്‍കുങ്കുമം)

maññaḽkuṅgumaṁ tŏṭṭĕndininnuṁ sandhyayil
parimaḽaṁ pagarū paribhavamalarāyi nī (2)
indulada tolkkuṁ ninnĕ maññamalanūlālĕn (2)
nĕñjilĕ ambalamaṇḍabanaḍayil vadhuvākkuṁ ñān
kuravayuṁ kuḻalumāyi kiḽimagaḽe vāyo
śubhamĕḻuṁ nimiṣamāyi iduvaḻiye vāyo

sillumaṇi kādiliṭṭuṁ sirivaḽayāl tṛttālamiṭṭuṁ
karaḽil nī uṇarave
pīlimuḍi tumbulaccuṁ pudumalarĕllāṁ korttu vĕccuṁ
kanavugaḽ tĕḽiyave
śaṁkhuñŏṟi sārttāmī pūmbuḍavayil
sandanamaṇi korkkāmī pūmbulariyil
aramanayilāgiya kaḽaravamŏḻugiya neraṁ
kuravayuṁ kuḻalumāyi kiḽimagaḽe vāyo
śubhamĕḻuṁ nimiṣamāyi iduvaḻiye vāyo
(maññaḽkuṅgumaṁ)

kolamiḍuṁ kaikkurunnāl kuḽiraṇiyikkuṁ nĕñjinuḽḽil
ŏru svaraṁ sukhagaraṁ
pŏndalagaḽ sārttiyāro layalasidaṁ sernnālumuḽḽil
anubadaṁ madhumayaṁ
mandrajabamuṇaruṁ nin suṇḍiṇagaḽil
māralayamaliyuṁ nin miḻiyiṇagaḽil
sadadaḽaduḽasigaḽ viriyumŏranidara bhāvaṁ
kuravayumāyi kuḻalumāyi kiḽimagaḽe vāyo
śubhamĕḻuṁ nimiṣamāyi iduvaḻiye vāyo
(maññaḽkuṅgumaṁ)