Manyanyaakkiliye

മഞ്ഞക്കിളിയേ
Work
Year
Language

മഞ്ഞക്കിളിയേ കുഞ്ഞിക്കുരുന്നേ
മഞ്ഞത്തിരുന്നാടാന്‍ വാ...വാ...
മുല്ലക്കൊടി തന്‍ ചെല്ലത്തണലില്‍
മെല്ലെപ്പതിഞ്ഞാടാന്‍ വാ...വാ...
ഒരായിരം ചിരാതുപോല്‍
കിനാവിലും നിലാവുപോല്‍
എന്നുള്ളില്‍ നീ മാത്രം
ഓ..എന്നെന്നും നീ മാത്രം...
മഞ്ഞക്കിളിയേ കുഞ്ഞിക്കുരുന്നേ
മഞ്ഞത്തിരുന്നാടാന്‍ വാ...വാ...

കൂടെയുണ്ടെങ്കിലും നിന്‍
പൂവുടല്‍ പുല്‍കുവാനായ്
ഒരുവേളയെന്‍ മനം സ്വയം
നനയുമിന്നെന്തിനോ...
പാടുമെന്നാകിലും നിന്‍
വേണുവില്‍ പൂത്ത മൌനം
ഒരുമാത്രയെൻ
ഇതേ സ്വരം തിരയുന്നെന്തിനോ
ഇടനെഞ്ചുരുമ്മിയൊന്നുറങ്ങാന്‍
അരികില്‍ നീ വരുമോ...
മഞ്ഞക്കിളിയേ കുഞ്ഞിക്കുരുന്നേ
മഞ്ഞത്തിരുന്നാടാന്‍ വാ...വാ...

നീ തരും പുണ്യമെല്ലാം
ആളുമീ നാളമായി
ഇരുള്‍ മൂടുമെന്‍ കരൾത്തടം
പുലരിയായ് മാറ്റവേ
പാല്‍മണം വീണ ചുണ്ടാല്‍
പാടി നീ എന്‍ കിനാവില്‍
പല രാത്രിയില്‍ ഇതേ ലയം
പരിഭവം പെയ്യവേ
അലിയാതെ ഞാനലിഞ്ഞു നിന്നില്‍
മലരേ....എന്‍ മലരേ.....
(മഞ്ഞക്കിളിയേ......)

maññakkiḽiye kuññikkurunne
maññattirunnāḍān vā...vā...
mullakkŏḍi tan sĕllattaṇalil
mĕllĕppadiññāḍān vā...vā...
ŏrāyiraṁ sirādubol
kināviluṁ nilāvubol
ĕnnuḽḽil nī mātraṁ
o..ĕnnĕnnuṁ nī mātraṁ...
maññakkiḽiye kuññikkurunne
maññattirunnāḍān vā...vā...

kūḍĕyuṇḍĕṅgiluṁ nin
pūvuḍal pulguvānāy
ŏruveḽayĕn manaṁ svayaṁ
nanayuminnĕndino...
pāḍumĕnnāgiluṁ nin
veṇuvil pūtta maൌnaṁ
ŏrumātrayĕn
ide svaraṁ tirayunnĕndino
iḍanĕñjurummiyŏnnuṟaṅṅān
arigil nī varumo...
maññakkiḽiye kuññikkurunne
maññattirunnāḍān vā...vā...

nī taruṁ puṇyamĕllāṁ
āḽumī nāḽamāyi
iruḽ mūḍumĕn karaḽttaḍaṁ
pulariyāy māṭrave
pālmaṇaṁ vīṇa suṇḍāl
pāḍi nī ĕn kināvil
pala rātriyil ide layaṁ
paribhavaṁ pĕyyave
aliyādĕ ñānaliññu ninnil
malare....ĕn malare.....
(maññakkiḽiye......)