Manyanyaakkilee svarnnakkilee

മഞ്ഞക്കിളീ സ്വര്‍ണ്ണക്കിളീ
Year
Language

മഞ്ഞക്കിളീ സ്വര്‍ണ്ണക്കിളീ
മയില്‍പ്പീലിക്കാട്ടിലെ വര്‍ണ്ണക്കിളീ
അമ്മയുണ്ടോ നിനക്കച്ഛനുണ്ടോ
അനിയത്തി കൂട്ടിനുണ്ടോ
വീട്ടിലനിയത്തി കൂട്ടിനുണ്ടോ?

മഞ്ഞിന്റെ കുളിരില്‍ നിങ്ങളെയച്ഛന്‍
മാറില്‍ കിടത്താറുണ്ടോ?
താമരപ്പൂവിളം തൂവല്‍ മിനുക്കി
തഴുകിയുറക്കാറുണ്ടോ അമ്മ
താരാട്ടു പാടാറുണ്ടോ?
മഞ്ഞക്കിളീ.........

അമ്മയീ വീട്ടില്‍ അച്ഛനാ വീട്ടില്‍
ഞങ്ങള്‍ അനാഥരല്ലോ
അച്ഛനും അമ്മയും ഒന്നിച്ചു വാഴാന്‍
എത്ര കൊതിയാണെന്നോ
ഞങ്ങള്‍ക്കെത്ര കൊതിയാണെന്നോ
മഞ്ഞക്കിളീ...........

maññakkiḽī svarṇṇakkiḽī
mayilppīlikkāṭṭilĕ varṇṇakkiḽī
ammayuṇḍo ninakkacchanuṇḍo
aniyatti kūṭṭinuṇḍo
vīṭṭilaniyatti kūṭṭinuṇḍo?

maññinṟĕ kuḽiril niṅṅaḽĕyacchan
māṟil kiḍattāṟuṇḍo?
tāmarappūviḽaṁ tūval minukki
taḻugiyuṟakkāṟuṇḍo amma
tārāṭṭu pāḍāṟuṇḍo?
maññakkiḽī.........

ammayī vīṭṭil acchanā vīṭṭil
ñaṅṅaḽ anātharallo
acchanuṁ ammayuṁ ŏnniccu vāḻān
ĕtra kŏdiyāṇĕnno
ñaṅṅaḽkkĕtra kŏdiyāṇĕnno
maññakkiḽī...........