Manyanyaakkanikkonna

മഞ്ഞക്കണിക്കൊന്ന
Year
Language

മഞ്ഞക്കണിക്കൊന്നകൊമ്പിലെ മണികൂടെങ്ങു പോയ്
കുഞ്ഞിക്കുയിൽ പെണ്ണു പാടുമീ മഴപ്പാട്ടെങ്ങു പോയ്
ഉള്ളിൽ തുള്ളുമീണവും നെഞ്ചിൽ കൊട്ടും താളവും
കണ്ണിൽ പൂക്കും സ്വപ്നവും കന്നി കാറ്റിന്നെങ്ങു പോയ്
കണ്ണാടി ചില്ലോലും കാണാത്ത കണ്ണീർപ്പൂവേ

ഏതോ നിലാകുളിർ പൂന്തിങ്കളായ്
ഒരു മൂകരാത്രിയിൽ എന്നെ തേടി വന്നു നീ
ആരുംതരാമലർ പൂച്ചെണ്ടുമായ്
എന്റെ രാഗജാലകം മെല്ലെ നീ തുറക്കവേ
നാണം തിരിനീട്ടും മിഴിനാളം നിൻ മുന്നിൽ
നാലമ്പലമേറ്റും ശുഭദീപംപോൽ മിന്നി
നെടുവീർപ്പോടെ ഞാൻ വിറയാർന്നീടവേ
ചുടുബാഷ്പങ്ങളാൽ ഉടൽ വിങ്ങീടവേ
എന്റെ മനസ്സിൽ അമൃതു സ്വരം വിരിഞ്ഞൊരുങ്ങി
(മഞ്ഞക്കണി....)

ഓരോ കിനാ കണിമഞ്ഞു കോവിലും
ഒരു ദേവഗീതമായി പിന്നെ വീണലിഞ്ഞു നാം
നീളും നിഴൽ പുതു പാതിരാവിലും
ഒരു ശ്യാമവീണയായ് സ്വയമേറ്റു പാടി നാം
കാതിൽ കുളിർവാക്കാൽ കഥയോതി കളിയാക്കി
കാണാകടലോളം മതിയാവോളം നീന്തി
ഇതു കണ്ണീരുമായ് നോവു കുഞ്ഞോർമ്മയായ്
ഇള വെൺതൂവലിൽ പൊള്ളും തീ വേനലായ്
എന്റെ മിഴികൾ നനയും കന്നി കനൽമഴയായ്

maññakkaṇikkŏnnagŏmbilĕ maṇigūḍĕṅṅu poy
kuññikkuyil pĕṇṇu pāḍumī maḻappāṭṭĕṅṅu poy
uḽḽil tuḽḽumīṇavuṁ nĕñjil kŏṭṭuṁ tāḽavuṁ
kaṇṇil pūkkuṁ svapnavuṁ kanni kāṭrinnĕṅṅu poy
kaṇṇāḍi silloluṁ kāṇātta kaṇṇīrppūve

edo nilāguḽir pūndiṅgaḽāy
ŏru mūgarātriyil ĕnnĕ teḍi vannu nī
āruṁtarāmalar pūccĕṇḍumāy
ĕnṟĕ rāgajālagaṁ mĕllĕ nī tuṟakkave
nāṇaṁ tirinīṭṭuṁ miḻināḽaṁ nin munnil
nālambalameṭruṁ śubhadībaṁpol minni
nĕḍuvīrppoḍĕ ñān viṟayārnnīḍave
suḍubāṣpaṅṅaḽāl uḍal viṅṅīḍave
ĕnṟĕ manassil amṛtu svaraṁ viriññŏruṅṅi
(maññakkaṇi....)

oro kinā kaṇimaññu koviluṁ
ŏru devagīdamāyi pinnĕ vīṇaliññu nāṁ
nīḽuṁ niḻal pudu pādirāviluṁ
ŏru śyāmavīṇayāy svayameṭru pāḍi nāṁ
kādil kuḽirvākkāl kathayodi kaḽiyākki
kāṇāgaḍaloḽaṁ madiyāvoḽaṁ nīndi
idu kaṇṇīrumāy novu kuññormmayāy
iḽa vĕṇdūvalil pŏḽḽuṁ tī venalāy
ĕnṟĕ miḻigaḽ nanayuṁ kanni kanalmaḻayāy