Manyanyaakkanikkonna

മഞ്ഞക്കണിക്കൊന്ന
Year
Language

മഞ്ഞക്കണിക്കൊന്നപ്പൂവുകള്‍ ചൂടും
മേടപ്പുലരിപ്പെണ്ണേ ഏയ് പെണ്ണേ
മഞ്ഞക്കണിക്കൊന്നപ്പൂവുകള്‍ ചൂടും
മേടപ്പുലരിപ്പെണ്ണേ - ഇന്ന്
നിന്നെയണിയിച്ചൊരുക്കാന്‍
വന്നുവല്ലോ വസന്തം വസന്തം
(മഞ്ഞ...)

ഇതുവരെ പൂക്കാത്തോരഭിലാഷങ്ങള്‍
ഇടനെഞ്ചിലറിയാത്ത കുളിര്‍ പാകിയോ?
മിഴിയിണയടഞ്ഞാലും തൊഴുകയ്യങ്ങുയര്‍ന്നാലും
മനതാരില്‍ തെളിഞ്ഞീടും പ്രഭതൂകും പ്രിയന്റെ രൂപം
(മഞ്ഞ...)

പ്രാണപ്രിയനെ കാണുന്നനേരം
നാണം കൊണ്ടു തുടുത്തുവോ?
അരികത്തങ്ങണയുമ്പോള്‍
അവന്‍ പുല്‍കാനൊരുങ്ങുമ്പോള്‍‍
പുളകങ്ങള്‍ പൊതിയുന്ന
നിമിഷത്തില്‍ മയങ്ങുന്നു നീ
(മഞ്ഞ...)
ലലലലലാ......... ആഹാ...

maññakkaṇikkŏnnappūvugaḽ sūḍuṁ
meḍappularippĕṇṇe ey pĕṇṇe
maññakkaṇikkŏnnappūvugaḽ sūḍuṁ
meḍappularippĕṇṇe - inn
ninnĕyaṇiyiccŏrukkān
vannuvallo vasandaṁ vasandaṁ
(mañña...)

iduvarĕ pūkkāttorabhilāṣaṅṅaḽ
iḍanĕñjilaṟiyātta kuḽir pāgiyo?
miḻiyiṇayaḍaññāluṁ tŏḻugayyaṅṅuyarnnāluṁ
manadāril tĕḽiññīḍuṁ prabhadūguṁ priyanṟĕ rūbaṁ
(mañña...)

prāṇapriyanĕ kāṇunnaneraṁ
nāṇaṁ kŏṇḍu tuḍuttuvo?
arigattaṅṅaṇayumboḽ
avan pulgānŏruṅṅumboḽ
puḽagaṅṅaḽ pŏdiyunna
nimiṣattil mayaṅṅunnu nī
(mañña...)
lalalalalā......... āhā...