(സ്ത്രീ) ധീം തനതന (6)
ഗരിനിസാ...
ആ...
(പു) മഞ്ഞച്ചരടിനുള്ളില്‍ മംഗല്യം കുഞ്ഞിച്ചിറകണിഞ്ഞു
(സ്ത്രീ) ഓ... ഉം...
(പു) മിന്നുന്ന മിന്നിലെങ്ങോ മിനുങ്ങും മിന്നാമിനുങ്ങുണര്‍ന്നു
(സ്ത്രീ) ഓ... ഉം...
(പു) ചെറു പുന്നാരങ്ങള്‍ കഴിഞ്ഞു കിന്നാരങ്ങള്‍
കൊഴിഞ്ഞു സിന്ദൂരം പോല്‍ പടര്‍ന്നു ശൃംഗാരങ്ങള്‍
കുളിരഴകിലൂടെ ഒഴുകി വീണു തളിരണിഞ്ഞുവോ
(സ്ത്രീ) മഞ്ഞച്ചരടിനുള്ളില്‍ മംഗല്യം കുഞ്ഞിച്ചിറകണിഞ്ഞു
(പു) ഓ... ഉം...
(സ്ത്രീ) മിന്നുന്ന മിന്നിലെങ്ങോ മിനുങ്ങും മിന്നാമിനുങ്ങുണര്‍ന്നു
(പു) ഓ... ഉം...
(പു) ചേക്കുറങ്ങി രാവുണര്‍ന്നോരാദ്യ വേളകള്‍
രതി സംഗമമോ മനസ്സമ്മതമോ
(സ്ത്രീ) മന്മഥവീണ തങ്ങളില്‍ മീട്ടും ഉന്മദ ഭാവനയോ
രസമര്‍മ്മരമോ നിശ നിശ്ചലമോ
(പു) മിന്നാമിന്നി മിന്നുമീ ദലമന്ദാരങ്ങളെങ്കിലും
(സ്ത്രീ) ജീവാനന്ത രേഖയില്‍ ലയലീലാലോല രമ്യമായി
യുവമിധുനരാഗ സരസമായി മനസരോവരം
(പു) മഞ്ഞച്ചരടിനുള്ളില്‍ മംഗല്യം കുഞ്ഞിച്ചിറകണിഞ്ഞു
(സ്ത്രീ) ഓ... ഉം...
(സ്ത്രീ) മിന്നുന്ന മിന്നിലെങ്ങോ മിനുങ്ങും മിന്നാമിനുങ്ങുണര്‍ന്നു
(പു) ഓ... ഉം...
(സ്ത്രീ) പൂത്തുലഞ്ഞ ശാഖിതോറും ആറ്റുനോറ്റതോ
പുതു പൂക്കുലകള്‍ പുളകാങ്കുരങ്ങള്‍
(പു) കൂടു മെടഞ്ഞു കാവലിരുന്നു കാര്‍ത്തിക രാത്രികള്‍
നിറമാലയുമായി മനദീപവുമായി
(സ്ത്രീ) സല്ലാപങ്ങളേറ്റിടും കുളിരുല്ലാസങ്ങളെങ്കിലും
(പു) കുക്കൂണിന്‍ കിനാവു പോല്‍ പുതു സല്‍ക്കാരം പറന്നുപോയി
ദിനമവിടെ വന്നു മനസ്സണിഞ്ഞു ചിറകൊരായിരം
(സ്ത്രീ) മഞ്ഞച്ചരടിനുള്ളില്‍ മംഗല്യം കുഞ്ഞിച്ചിറകണിഞ്ഞു
(പു) ഓ... ഉം...
(പു) മിന്നുന്ന മിന്നിലെങ്ങോ മിനുങ്ങും മിന്നാമിനുങ്ങുണര്‍ന്നു
(സ്ത്രീ) ഓ... ഉം...
(സ്ത്രീ) ചെറു പുന്നാരങ്ങള്‍ കഴിഞ്ഞു കിന്നാരങ്ങള്‍