ഓ മഞ്ജൂ മഞ്ജൂ
ഗാനമായ് ഒഴുകി വരൂ
ജീവരാഗമായ് ഒഴുകി വരൂ
രാജമല്ലികൾ പൂത്തു ചൊരിയുന്നു
രാഗപൗർണ്ണമീ വിടരൂ വിടരൂ
(ഗാനമായി..)
മധുരതരംഗങ്ങൾ നവഭാവമേകി
അരുവികൾ നിനക്കായ് പാടി
പുളകമനോഹര മലർമഞ്ജരികൾ
പൂവനം നിനക്കായ് ചൂടി
എവിടെ നീയെവിടെ
(ഗാനമായ്..)
പുഴയും മലയും പൂക്കളും തേടി
ഹൃദയപരാഗങ്ങൾ കാറ്റിനു നൽകി
കടമ്പുകൾ അഴലിൽ മയങ്ങി
അലകടൽപോൽ മുകിൽതിരകളുമായി
അംബരമകലെ വിളങ്ങി
എവിടെ നീയെവിടെ
കണ്ണും കരളും കവിതയും തേടി
(ഗാനമായ്...)
o mañjū mañjū
gānamāy ŏḻugi varū
jīvarāgamāy ŏḻugi varū
rājamalligaḽ pūttu sŏriyunnu
rāgabaurṇṇamī viḍarū viḍarū
(gānamāyi..)
madhuradaraṁgaṅṅaḽ navabhāvamegi
aruvigaḽ ninakkāy pāḍi
puḽagamanohara malarmañjarigaḽ
pūvanaṁ ninakkāy sūḍi
ĕviḍĕ nīyĕviḍĕ
(gānamāy..)
puḻayuṁ malayuṁ pūkkaḽuṁ teḍi
hṛdayabarāgaṅṅaḽ kāṭrinu nalgi
kaḍambugaḽ aḻalil mayaṅṅi
alagaḍalbol mugildiragaḽumāyi
aṁbaramagalĕ viḽaṅṅi
ĕviḍĕ nīyĕviḍĕ
kaṇṇuṁ karaḽuṁ kavidayuṁ teḍi
(gānamāy...)