Manyajaadikkilimaina

മഞ്ചാടിക്കിളിമൈന
Year
Language

മൈന മൈന
മഞ്ചാടിക്കിളിമൈന
മൈലാഞ്ചിക്കിളിമൈന
മൈന വേണോ മൈന-മൈന മൈന (മഞ്ചാടി..)

പാട്ടുപാടാനറിയാം മയിലാട്ടമാടാനറിയാം
പനയോലക്കൂട്ടിലിരുന്നുവിരുന്നു
വിളിക്കാനറിയാം
വല വീശിക്കിട്ടിയതല്ല - മലവേടൻ
മുത്തിയതല്ല
വനദേവത പെറ്റുവളർത്തിയ
നീലപ്പൈങ്കിളിയാണേ (മഞ്ചാടി..)

പൂവമ്പന്നു വഴിയറിയാത്തൊരു
പൊന്നിലഞ്ഞിക്കാട്ടിന്നുള്ളില്‍
പനനൊങ്കും തിന്നുവളർന്നൊരു
നാടൻ പൈങ്കിളിയാണേ!
നാടൻ പൈങ്കിളിയാണേ! (മഞ്ചാടി..)

maina maina
mañjāḍikkiḽimaina
mailāñjikkiḽimaina
maina veṇo maina-maina maina (mañjāḍi..)

pāṭṭubāḍānaṟiyāṁ mayilāṭṭamāḍānaṟiyāṁ
panayolakkūṭṭilirunnuvirunnu
viḽikkānaṟiyāṁ
vala vīśikkiṭṭiyadalla - malaveḍan
muttiyadalla
vanadevada pĕṭruvaḽarttiya
nīlappaiṅgiḽiyāṇe (mañjāḍi..)

pūvambannu vaḻiyaṟiyāttŏru
pŏnnilaññikkāṭṭinnuḽḽil
pananŏṅguṁ tinnuvaḽarnnŏru
nāḍan paiṅgiḽiyāṇe!
nāḍan paiṅgiḽiyāṇe! (mañjāḍi..)