Manyajaadikkaattile

മഞ്ചാടിക്കാട്ടിലെ
Year
Language

മഞ്ചാടിക്കാട്ടിലെ സഞ്ചാരിക്കാറ്റേ നീ
എന്നോടു ചൊല്ലൂല്ലേ വമ്പത്തീ
മൊഞ്ചത്തിപ്പെണ്ണിന്റെ ചെഞ്ചുണ്ടില്‍ പൂത്തത്
അരിമുല്ലപ്പൂവല്ലേ കള്ളത്തീ
(മഞ്ചാടിക്കാട്ടിലെ സഞ്ചാരിക്കാറ്റേ നീ)

വെള്ളപ്പളുങ്കു കവിളത്തു ബീവിക്ക്
നീലമറുകുണ്ട്(വെള്ളപ്പളുങ്കു)
വെള്ളാമ്പല്‍പ്പൂവിന്‍ ഇതളിലുറങ്ങും
കരിവണ്ടു പോലുണ്ട്
മുറ്റും പനങ്കുലയ്ക്കൊത്ത മുടിയഴിച്ചിട്ടതിപ്പെണ്ണാണ്
വെട്ടിത്തിളങ്ങുന്നൊരമ്പിളിപ്പെണ്ണിന്റനിയത്തിപ്പെണ്ണാണ്
(മഞ്ചാടിക്കാട്ടിലെ സഞ്ചാരിക്കാറ്റേ നീ)

ഖല്‍ബിന്റെ കൂട്ടില്‍ അബാബീല പക്ഷിയെ
പോറ്റുന്ന പെണ്ണാണ്(ഖല്‍ബിന്റെ കൂട്ടില്‍)
കല്‍ക്കണ്ട മോഹത്തിന്‍ റങ്കുള്ള തേന്‍കനി
ഈമ്പുന്ന പെണ്ണാണ്
കരിനീലക്കണ്ണിന്റെ തിരമുറിച്ചോടുന്ന പൂത്തോണി പെണ്ണിന്ന്
കസവിട്ട ജന്നത്തിലെത്തുവാന്‍ ചുക്കാന്‍ വലിക്കേണം നീയൊന്ന്
(മഞ്ചാടിക്കാട്ടിലെ സഞ്ചാരിക്കാറ്റേ നീ)

........................

mañjāḍikkāṭṭilĕ sañjārikkāṭre nī
ĕnnoḍu sŏllūlle vambattī
mŏñjattippĕṇṇinṟĕ sĕñjuṇḍil pūttat
arimullappūvalle kaḽḽattī
(mañjāḍikkāṭṭilĕ sañjārikkāṭre nī)

vĕḽḽappaḽuṅgu kaviḽattu bīvikk
nīlamaṟuguṇḍ(vĕḽḽappaḽuṅgu)
vĕḽḽāmbalppūvin idaḽiluṟaṅṅuṁ
karivaṇḍu poluṇḍ
muṭruṁ panaṅgulaykkŏtta muḍiyaḻicciṭṭadippĕṇṇāṇ
vĕṭṭittiḽaṅṅunnŏrambiḽippĕṇṇinṟaniyattippĕṇṇāṇ
(mañjāḍikkāṭṭilĕ sañjārikkāṭre nī)

khalbinṟĕ kūṭṭil abābīla pakṣiyĕ
poṭrunna pĕṇṇāṇ(khalbinṟĕ kūṭṭil)
kalkkaṇḍa mohattin ṟaṅguḽḽa tenkani
īmbunna pĕṇṇāṇ
karinīlakkaṇṇinṟĕ tiramuṟiccoḍunna pūttoṇi pĕṇṇinn
kasaviṭṭa jannattilĕttuvān sukkān valikkeṇaṁ nīyŏnn
(mañjāḍikkāṭṭilĕ sañjārikkāṭre nī)

........................