Manyajaadicceppil

മഞ്ചാടിച്ചെപ്പില്‍
Year
Language

മഞ്ചാടിച്ചെപ്പില്‍ മൈലാഞ്ചിച്ചെപ്പില്‍
മദനക്കുളിരായൊഴുകും അല്ലിപ്പൂങ്കാറ്റേ വാ
ആരോരും കാണാതെന്‍ ആനന്ദപ്പൂന്തോപ്പില്‍ വാ വാ

സിന്ദൂരക്കാവില്‍ ശിങ്കാരക്കാവില്‍
മിഴിയില്‍ മിഴിയമ്പെയ്യും കല്യാണപ്പൂമാരാ
സ്വപ്നം കൊണ്ടൊരുവര്‍ണ്ണപ്പൂപ്പന്തല്‍ കെട്ടിഞാന്‍ വാ വാ

നാവില്‍ കൊഞ്ചും മൈനകള്‍ നാടന്‍ പാട്ടിന്‍ ശീലുകള്‍
കരകരകിളി കിരികിരികിളി
കവിതമൂളണ കുരുവിപ്പൈങ്കിളികള്‍
ദാഹം മൂളും കണ്ണുകള്‍ മോഹപ്രാവിന്‍ കൂടുകള്‍
ഇളംകിളി ഇണക്കിളി ഇണങ്ങിവാ വിരുന്നുതാ
തനുകുളിരല മനമിളകണു വാ

കാലം മീട്ടും വീണയില്‍ രാഗം താനം പല്ലവി
ആ തനനം തനനം മദസരിസരി മദനപല്ലവി നീ
നീയും നിന്റെ മൌനവും ഗാനം പോലെ സുന്ദരം
അകത്തളങ്ങളില്‍ സ്വയം ചിരിച്ചിലങ്കതന്‍ സ്വരം
കിലുകിലുങ്ങണ് പറന്നുയരണ് വാ

mañjāḍiccĕppil mailāñjiccĕppil
madanakkuḽirāyŏḻuguṁ allippūṅgāṭre vā
āroruṁ kāṇādĕn ānandappūndoppil vā vā

sindūrakkāvil śiṅgārakkāvil
miḻiyil miḻiyambĕyyuṁ kalyāṇappūmārā
svapnaṁ kŏṇḍŏruvarṇṇappūppandal kĕṭṭiñān vā vā

nāvil kŏñjuṁ mainagaḽ nāḍan pāṭṭin śīlugaḽ
karagaragiḽi kirigirigiḽi
kavidamūḽaṇa kuruvippaiṅgiḽigaḽ
dāhaṁ mūḽuṁ kaṇṇugaḽ mohaprāvin kūḍugaḽ
iḽaṁkiḽi iṇakkiḽi iṇaṅṅivā virunnudā
tanuguḽirala manamiḽagaṇu vā

kālaṁ mīṭṭuṁ vīṇayil rāgaṁ tānaṁ pallavi
ā tananaṁ tananaṁ madasarisari madanaballavi nī
nīyuṁ ninṟĕ maൌnavuṁ gānaṁ polĕ sundaraṁ
agattaḽaṅṅaḽil svayaṁ siriccilaṅgadan svaraṁ
kilugiluṅṅaṇ paṟannuyaraṇ vā