മഞ്ചാടി മണിക്കുട്ടാ മൺ തരിയേ കൺ തരിയേ
കുഞ്ഞുറുമ്പേ കുറു കുറുമ്പേ രാരീരം (2)
കുഞ്ഞുറുമ്പേ കുറു കുറുമ്പേ രാരീരം
രാവിൻ പൂനിലാക്കിളുന്നേ രാരീ രാരീരം
പകലിൻ സൂര്യക്കരിമ്പേ രാരീ രാരീരം
(മഞ്ചാടി ...)
മാടപ്പിറാക്കണ്ണുമായ് മാലാഖമുഖവുമായ്
മണ്ണിൽ വീണ കിനാക്കിനാ മിന്നല്‍പ്പിണരേ (2)
നീ പൊഴിക്കും മണിത്തൂവനിൽ ചങ്കനിൽ
നീന്തിയതിന്നും നിറ നിർവൃതിയല്ലേ
കൺ നിറയെ കണ്ടു നിൻ കണ്ണായ പൊലിമകൾ
തുള്ളി നിൽക്കും തുളുമ്പി നിൽക്കും സ്വർഗ്ഗക്കൊടിയേ (2)
എൻ മനസ്സായ് തെളിമാനമതിൽ നീയേ
നിർമ്മലമാം മഴവില്ലൊളിയേ
(മഞ്ചാടി ...)