Manusyan madannale (acchanum baappayum)

മനുഷ്യന്‍ മതങ്ങളെ (അച്ഛനും ബാപ്പയും)
Year
Language

മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചൂ
മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചൂ
മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടി
മണ്ണു പങ്കു വെച്ചു മനസ്സു പങ്കു വെച്ചു (മനുഷ്യൻ)

ഹിന്ദുവായീ മുസൽമാനായീ ക്രിസ്ത്യാനിയായി
നമ്മളെ കണ്ടാലറിയാതായീ
ഇന്ത്യ ഭ്രാന്താലയമായീ
ആയിരമായിരം മാനവ ഹൃദയങ്ങൾ
ആയുധപ്പുരകളായീ
ദൈവം തെരുവിൽ മരിക്കുന്നു
ചെകുത്താൻ ചിരിക്കുന്നു (മനുഷ്യൻ)

സത്യമെവിടെ സൗന്ദര്യമെവിടെ
സ്വാതന്ത്ര്യമെവിടെ നമ്മുടെ
രക്ത ബന്ധങ്ങളെവിടെ
നിത്യ സ്നേഹങ്ങളെവിടെ
ആയിരം യുഗങ്ങളിൽ ഒരിക്കൽ
വരാറുള്ളോരവതാരങ്ങളെവിടെ
മനുഷ്യൻ തെരുവിൽ മരിക്കുന്നു
മതങ്ങൾ ചിരിക്കുന്നു (മനുഷ്യൻ)

manuṣyan madaṅṅaḽĕ sṛṣṭiccū
madaṅṅaḽ daivaṅṅaḽĕ sṛṣṭiccū
manuṣyanuṁ madaṅṅaḽuṁ daivaṅṅaḽuṁ kūḍi
maṇṇu paṅgu vĕccu manassu paṅgu vĕccu (manuṣyan)

hinduvāyī musalmānāyī kristyāniyāyi
nammaḽĕ kaṇḍālaṟiyādāyī
indya bhrāndālayamāyī
āyiramāyiraṁ mānava hṛdayaṅṅaḽ
āyudhappuragaḽāyī
daivaṁ tĕruvil marikkunnu
sĕguttān sirikkunnu (manuṣyan)

satyamĕviḍĕ saundaryamĕviḍĕ
svādandryamĕviḍĕ nammuḍĕ
rakta bandhaṅṅaḽĕviḍĕ
nitya snehaṅṅaḽĕviḍĕ
āyiraṁ yugaṅṅaḽil ŏrikkal
varāṟuḽḽoravadāraṅṅaḽĕviḍĕ
manuṣyan dĕruvil marikkunnu
madaṅṅaḽ sirikkunnu (manuṣyan)