Manusya bandhannal

മനുഷ്യ ബന്ധങ്ങൾ
Year
Language

മനുഷ്യബന്ധങ്ങൾ കടംകഥകൾ
മനസ്സിലാകാത്ത ഭാഷയിൽ
മന്നിടം കുറിച്ചിട്ട ഗ്രന്ഥങ്ങൾ
(മനുഷ്യ...)

അരമുറിക്കരിക്കൊത്ത മാനവഹൃദയം
അലയാഴിയെക്കാൾ അതിന്നാഴം
ആജീവനാന്തം ഒരുമിച്ചു വാണാലും
അറിഞ്ഞവരാരാണു പരസ്പരമുലകിൽ
(മനുഷ്യ...)

പുറമേക്കാണ്മതു പൊയ്മുഖം മാത്രം
കരളിൽ പുകയുന്ന കരിമരുന്നറകൾ
സത്യത്തിൻ തീപ്പൊരി വീണാൽ മനുഷ്യൻ
പൊട്ടിത്തെറിക്കും പൊള്ളി മരിക്കും
(മനുഷ്യ...)

manuṣyabandhaṅṅaḽ kaḍaṁkathagaḽ
manassilāgātta bhāṣayil
manniḍaṁ kuṟicciṭṭa grandhaṅṅaḽ
(manuṣya...)

aramuṟikkarikkŏtta mānavahṛdayaṁ
alayāḻiyĕkkāḽ adinnāḻaṁ
ājīvanāndaṁ ŏrumiccu vāṇāluṁ
aṟiññavarārāṇu parasparamulagil
(manuṣya...)

puṟamekkāṇmadu pŏymukhaṁ mātraṁ
karaḽil pugayunna karimarunnaṟagaḽ
satyattin dīppŏri vīṇāl manuṣyan
pŏṭṭittĕṟikkuṁ pŏḽḽi marikkuṁ
(manuṣya...)