അമ്മേ കടലമ്മേ ഞാനമ്മയുടെ മകളല്ലേ
അലകള്‍ മേയുമീ കൊട്ടാരം എന്റെ അമ്മവീടല്ലേ
ചെറുപ്പത്തില്‍ രത്നങ്ങള്‍ അമ്മ തന്നൂ
കറുത്ത പൊന്നു തന്നൂ
ചെറുപ്പം കഴിഞ്ഞപ്പോള്‍ തൃക്കൈകളാലൊരു
തുറയിലരയനെ തന്നൂ
ജാതി നോക്കാതെ ജാതകം നോക്കാതെ
ഞാനവനെ സ്നേഹിച്ചൂ - അതിനീ
ലോകത്തിന് മുഖം കടുത്തൂ
തനിച്ചായീ ഞാന്‍ തനിച്ചായീ - അമ്മ
തിരിച്ചെന്നെ വിളിക്കൂ എന്നെ വിളിക്കൂ
എന്നെ വിളിക്കൂ - വിളിക്കൂ (അമ്മേ)
എനിക്കെന്റെ ദുഖങ്ങളെന്നു തീരും
അലച്ചിലെന്നു തീരും
വിളിപ്പാടകലത്തില്‍ എന്പ്രിയനുള്ളപ്പോള്
വിരഹമെങ്ങനെ താങ്ങും
നാളുനോക്കാതെ പേരുചോദിക്കാതെ
ഞാനവനെ പ്രേമിച്ചു
അതിനീ ലോകത്തിന് സ്വരം കടുത്തൂ
തനിച്ചായീ ഞാന്‍ തനിച്ചായീ - അമ്മ
തിരിച്ചെന്നെ വിളിക്കൂ എന്നെ വിളിക്കൂ
എന്നെ വിളിക്കൂ - വിളിക്കൂ (അമ്മേ)