പീലിക്കൊമ്പത്താടും എൻ മഞ്ചാടിക്കിളിമൈനേ
മൈനേ...എന്തു ചൊല്ലി നീ...അവനോടെന്തു ചൊല്ലി നീ...(2)
കാര്യങ്ങൾ കേട്ടുവോ...തിരിച്ചൊന്നു മിണ്ടിയോ
ഇന്നെന്നെ കാണുവാൻ എത്താമെന്നവനോതിയോ...
മഞ്ചാടിക്കിളിമൈനേ....
തമ്മിൽ...കണ്ടപ്പോൾ ആദ്യം നെഞ്ചിൽ
അനുരാഗം തോന്നിപ്പോയ്...
മനസ്സിലെ കിളി പാടിപ്പോയ്...
വീണ്ടും..കണ്ടപ്പോൾ അറിയാതേതോ
മോഹങ്ങൾ തോന്നിപ്പോയ്...
മനസ്സിനിക്കിളിയിളകിപ്പോയ്
നാണത്തിൽ മുങ്ങിക്കൊണ്ടുരിയാടിപ്പോയീ ഞാൻ
അരികത്തൊന്നെത്തുമ്പോൾ തുടിതുള്ളിപ്പോയീ ഞാൻ
ഒരു വാക്കോതുമ്പോൾ അതു പൂവായ് വിരിഞ്ഞു
മലരമ്പൻ ചൂടും മണിവില്ലായ് വളർന്നു
കരൾത്തുടിപ്പും പേറി...ഞാൻ ഒരുങ്ങി നില്പാണേ...
(പീലിക്കൊമ്പത്താടും...)
എന്തേ...കാണുമ്പോളെന്തേ തോന്നി
ചെണ്ടുമല്ലിപ്പെൺപൂവേ...ഓലവാലൻ പൈങ്കിളിയേ...
ഇന്നെൻ പാട്ടിലിത്തിരി മധുരം തരുമോ
ഞാറ്റുവേലച്ചെങ്കദളീ...കൂട്ടുകാരിപ്പൂങ്കുഴലീ...
അവനിന്നിനിയെത്തുമ്പോൾ പനിനീരിൽ കുളിരേണം
പൂങ്കവിളിൽ കസ്തൂരിച്ചാന്തൊന്നു ചാർത്തേണം
നീലക്കുളിരരുവീ ഒന്നരികെ വരാമോ...
പായാരം ചൊല്ലാൻ ഒന്നിതിലേ വരാമോ...
കരൾത്തുടിപ്പിൻ താളം പകർന്നു പോകാമോ...
(പീലിക്കൊമ്പത്താടും...)