കൂടുവിട്ട പൈങ്കിളിക്കു കൂടുമേസുഖം കാട്ടില്‍
കൂടുമേ സുഖം
നാടുകണ്ട നാരിമാര്‍ക്കു ഭാരമേകുമോ
സുഖം ഭാരമേകുമോ?
ആടും മെയ് പോലെ പാടുന്ന തീപോലെ
ആടും മെയ് പോലെ ജീവിതത്തില്‍
ആനന്ദം നേടിയിതാ
കൂടുവിട്ട.........
കാട്ടുമരം പൂകിവരും പൊന്പറകള് കണ്ടോ?
പട്ടുമലര് മെത്തയിലേ കണ്ണീരുമുണ്ടോ?
കോമളമീ മഞ്ഞണിയും മാമലയും കാടും
മാമലയും കാടും
കൊട്ടാരം ചെന്നണയെ എങ്ങനെ കൊണ്ടാടും?
മാനുഷന്റെ കൈതൊടാത്ത കാനനങ്ങളേ
ദൈവ മാനസങ്ങളേ
കാനനപ്പെണ്ണിന്റെ കാല്‍ചിലമ്പിന്‍ ഒച്ചപോല്
കളിക്കാതെ വരും കൊച്ചുകാട്ടാറിന് പാട്ടുകള്‍
പൊന്നലയിലണിനിരന്നു കൈകൊട്ടിപ്പാടാം
മഞ്ഞണിയും മഞ്ജുവാനില് ചാഞ്ചാടിയാടാം
ഇന്നുവില്ലുമായ് ഹാ വില്ലുമമ്പുമായ്
വില്ലുമമ്പുമാര്ന്നു കയ്യില്‍ വീര്യമോടു പോന്നിടാം
വില്ലുമമ്പുമായ് ഹാ വില്ലുമമ്പുമായ്