സുരവല്ലി വിടരും സുന്ദരരാവില്‍
സൂര്യകാന്തി മയങ്ങും നിലാവില്
സ്മേരവദനയായ് സിതപുഷ്പം പോലെ
സ്നേഹവതീ നീ വന്നു, അരികില്‍ നിന്നു
(സുരവല്ലി)
മോഹത്തിന് ദളങ്ങള്‍ ഒരിക്കലും വാടാത്ത
രോമഹര്‍ഷത്തിന്‍ പൂവുകള്‍
നിന് ചുരുള്‍മുടിയില്‍ ചൂടിച്ചു ഞാന്‍
വിരല്‍ത്തുമ്പുകള്‍ തുടിയ്ക്കും തലോടലായ്
താഴ്വര മാത്രം കണ്ടു... താഴ്വര മാത്രം കണ്ടു...
(സുരവല്ലി)
ഹേമന്തരാത്രിയില്‍ മറ്റാരും പാടാത്ത
പ്രേമഗാനത്തിന് പല്ലവികള്‍
എന്‍ കവിളിണയില്‍ നേദിച്ചു നീ
മലര്‍ച്ചുണ്ടുകള്‍ വിറയ്ക്കും ചുംബനത്താല്‍
ചന്ദ്രിക മാത്രം കണ്ടു... ചന്ദ്രിക മാത്രം കണ്ടു...
(സുരവല്ലി)