കഴിഞ്ഞ കാലത്തിന് കല്ലറയില്‍
കരളിന്നഗാധമാം ഉള്ളറയില്‍
ഉറങ്ങിക്കിടക്കുമെന് പൊന്‍കിനാവേ നീ
ഉണരാതെ ഉണരാതെ ഉറങ്ങിക്കൊള്ളൂ
രാരീരാരോ ഉണ്ണി രാരോ
രാരീരാരോ ഉണ്ണി രാരോ (കഴിഞ്ഞ)
സുന്ദര സങ്കല്പ സുമമഞ്ജരികള്
എന്നും ചാര്‍ത്തുന്നു ഞാനിവിടെ
കണ്ണുനീര് നെയ്ത്തിരി കത്തിച്ചു കത്തിച്ചു
കാവലിരിക്കുന്നു ഞാനിവിടെ
രാരീരാരോ ഉണ്ണി രാരോ
രാരീരാരോ ഉണ്ണി രാരോ (കഴിഞ്ഞ)
പൂട്ടിക്കിടക്കും കോവിലിന് വെളിയില്‍
പൂജക്കിരിക്കുന്ന പൂജാരി ഞാന്‍
നിഷ്കാമ സുന്ദര നിത്യാരാധനയില്‍
സ്വര്‍ഗ്ഗീയ സുഖം കാണും താപസന് ഞാന്‍
രാരീരാരോ ഉണ്ണി രാരോ
രാരീരാരോ ഉണ്ണി രാരോ (കഴിഞ്ഞ)