Mannine pangidunnu

മണ്ണിനെ പങ്കിടുന്നു
Work
Year
Language

മണ്ണിനെ പങ്കിടുന്നു മതങ്ങളെ പങ്കിടുന്നു
പൊന്നും പണവും പൊരുളും മോഹിച്ചു
മനഃസാക്ഷിയെപോലും പങ്കിടുന്നു
മനുഷ്യൻ... പങ്കിടുന്നു...
മണ്ണിനെ പങ്കിടുന്നു മതങ്ങളെ പങ്കിടുന്നു

പ്രപഞ്ചമെന്നൊരു ഭാഗപത്രം അതിൽ
പ്രാണികൾക്കൊരുപോലെ അവകാശം
ഹൃദയബന്ധങ്ങളെ മതിൽ കെട്ടി വേർതിരിക്കും
മനുഷ്യനു മാത്രം വ്യവഹാരം
എന്നും വ്യവഹാരം
(മണ്ണിനെ....)

ഇതിഹാസങ്ങൾ വലിച്ചെറിയും നിങ്ങൾ
ഈശ്വരനെപോലും പങ്കുവെയ്ക്കും
ഭഗവാനെ ശിലയാക്കി പ്രതിക്കൂട്ടിൽ വിസ്തരിക്കും
സൗരയൂഥങ്ങളും പങ്കുവെയ്ക്കും
നിങ്ങൾ പങ്കുവെയ്ക്കും
(മണ്ണിനെ....)

maṇṇinĕ paṅgiḍunnu madaṅṅaḽĕ paṅgiḍunnu
pŏnnuṁ paṇavuṁ pŏruḽuṁ mohiccu
manaḥsākṣiyĕboluṁ paṅgiḍunnu
manuṣyan... paṅgiḍunnu...
maṇṇinĕ paṅgiḍunnu madaṅṅaḽĕ paṅgiḍunnu

prabañjamĕnnŏru bhāgabatraṁ adil
prāṇigaḽkkŏrubolĕ avagāśaṁ
hṛdayabandhaṅṅaḽĕ madil kĕṭṭi verdirikkuṁ
manuṣyanu mātraṁ vyavahāraṁ
ĕnnuṁ vyavahāraṁ
(maṇṇinĕ....)

idihāsaṅṅaḽ valiccĕṟiyuṁ niṅṅaḽ
īśvaranĕboluṁ paṅguvĕykkuṁ
bhagavānĕ śilayākki pradikkūṭṭil vistarikkuṁ
saurayūthaṅṅaḽuṁ paṅguvĕykkuṁ
niṅṅaḽ paṅguvĕykkuṁ
(maṇṇinĕ....)