മണ്ണിലല്ല വിണ്ണിലല്ല
പൊന്‍വെയിലിന്നെന്‍ മനസ്സില്‍
പട്ടുവിരിച്ചു പട്ടിനുമീതെ പൂത്തളിക വച്ചു
അഷ്ടമംഗല്യം വച്ചു
(മണ്ണിലല്ല ..)
കുഞ്ഞുവര്‍ണ്ണക്കുട ചൂടി ഉണ്ണിപ്പൂക്കള്‍
കുങ്കുമപ്പൂവയലുകളില്‍ കുയിലുകള്‍ പാടി
ഈ മാത്രയെന്നോടൊത്താഹ്ലാദിക്കാന്‍
നീ മാത്രമെന്നില്‍ ഒളിഞ്ഞു നില്‍പ്പൂ
(മണ്ണിലല്ല..)
ഇന്നെനിക്കൊരു കന്നിയാറായ് ഒഴുകാന്‍ മോഹം
നിന്നോടൊത്തൊരു പുഷ്പനൌക തുഴയാന്‍ മോഹം
ഈ കുഞ്ഞു മോഹങ്ങള്‍ പങ്കുവയ്ക്കാന്‍
നീ മാത്രമെന്നില്‍ നിറഞ്ഞു നില്‍പ്പൂ
(മണ്ണിലല്ല ..)