Mannil ninnal

മണ്ണില്‍ നിങ്ങള്‍
Year
Language

ആ.....
മണ്ണില്‍ നിങ്ങള്‍ ഉദയമായ് എന്നുമെന്റെ ഹൃദയമായ്
സിരകളില്‍ നാം പേറിടുന്നതൊരേ രക്തമായ്
അതില്‍ മാനസങ്ങളൊത്തുചേരും നിത്യബന്ധമായ്
സര്‍വവും എന്‍ ചേച്ചിയായ് സത്യമേ എന്‍ ജീവനായ്
നീ പകരും പായസം സ്നേഹധാരയായ്
വാര്‍തിങ്കളായ് നീ ഞങ്ങളുടെ ലോകത്തില്‍

അനുജാ നീ രാമനായ് ... രാമനു നീ ലക്ഷ്മണനായ്
കാലങ്ങള്‍ ഒന്നിച്ചു നിങ്ങള്‍ വാഴൂ
അരികത്തായ് ചേച്ചിയുണ്ടെങ്കില്‍ വെല്ലുകില്ലേ എന്തും ഞങ്ങള്‍
ചേച്ചിയില്ലേ ഞങ്ങള്‍ക്കിന്നേ രക്ഷയേകൂ
ഉണ്ടാകും നിങ്ങള്‍ക്കായ് ഏറെക്കാലം
നമ്മളൊന്നായ് തങ്ങളില്‍ പിരിയാതെ

ഒന്നായ കൈകളോ സ്നേഹത്തിന്‍ സാക്ഷികള്‍
സ്നേഹമില്ലാതിങ്ങു സ്വന്ത ബന്ധമേതോ!
എന്നും നിന്‍ വാക്കു വേദമായ്
ചിന്തയില്‍ ഇളം നാദമായ്
കണ്ണുകൊണ്ട് ഞങ്ങള്‍ നേരില്‍ കണ്ട ദൈവമേ
തുണയാകും ദൈവമോ എന്നും നിങ്ങള്‍ക്കായ്
പുണ്യം കൊള്ളാനായ് എപ്പോഴും നിങ്ങള്‍ തുനിയുകില്‍

ā.....
maṇṇil niṅṅaḽ udayamāy ĕnnumĕnṟĕ hṛdayamāy
siragaḽil nāṁ peṟiḍunnadŏre raktamāy
adil mānasaṅṅaḽŏttuseruṁ nityabandhamāy
sarvavuṁ ĕn secciyāy satyame ĕn jīvanāy
nī pagaruṁ pāyasaṁ snehadhārayāy
vārdiṅgaḽāy nī ñaṅṅaḽuḍĕ logattil

anujā nī rāmanāy ... rāmanu nī lakṣmaṇanāy
kālaṅṅaḽ ŏnniccu niṅṅaḽ vāḻū
arigattāy secciyuṇḍĕṅgil vĕllugille ĕnduṁ ñaṅṅaḽ
secciyille ñaṅṅaḽkkinne rakṣayegū
uṇḍāguṁ niṅṅaḽkkāy eṟĕkkālaṁ
nammaḽŏnnāy taṅṅaḽil piriyādĕ

ŏnnāya kaigaḽo snehattin sākṣigaḽ
snehamillādiṅṅu svanda bandhamedo!
ĕnnuṁ nin vākku vedamāy
sindayil iḽaṁ nādamāy
kaṇṇugŏṇḍ ñaṅṅaḽ neril kaṇḍa daivame
tuṇayāguṁ daivamo ĕnnuṁ niṅṅaḽkkāy
puṇyaṁ kŏḽḽānāy ĕppoḻuṁ niṅṅaḽ tuniyugil