മന്മഥന്‍ ഒരുക്കും ഉദ്യാനവിരുന്നിലെ
മദാലസ നര്‍ത്തകി മനോന്മണി
മദ്യമെന്തിനു ചഷകങ്ങളില്‍
മദിരാക്ഷി നീയോരുന്മാദലഹരി
മാന്മിഴി മയില്പീലിയുഴിഞ്ഞു
മലര്മോട്ടുകള്‍ മാറിലമര്‍ന്നു
മധുരമധുരമൊരു രാഗാനുഭൂതിയില്‍
മനോഹരീ ഞാനലിഞ്ഞു
മനതാരിളിലകുന്നു മദനരസം
മണിമാറില്‍ വിരിയുന്നു പുളകരസം
മയക്കുന്നു തേനോലും തൂമന്ദഹാസം
മമ സഖീ നീയൊരു കളഹംസം