മന്മഥപുരിയിലെ നിശാസുന്ദരീ
മലരമ്പെയ്തു നീ പൂമിഴിയാല്‍
മനസ്സിനെ പുഷ്പവിമാനത്തിലുയര്‍ത്തി
മദിരാചഷകങ്ങള്‍ പകരൂ...
(മന്മഥ...)
പകരൂ നീ പകരൂ...
പുണരൂ വാരിപ്പുണരൂ...
സ്വപ്നസുഗന്ധിയായ് വിടരൂ...
പുഷ്പലതികയായ് പടരൂ...
സ്വപ്നസുഗന്ധിയായ് വിടരൂ...
മാറില്‍ പുഷ്പലതികയായ് പടരൂ...
ഉന്മാദസംഗീതമുണര്‍ത്തൂ - എന്നെ
ഉല്ലാസത്തിരകളിലുയര്‍ത്തൂ...
(മന്മഥ...)
ലഹരി ഈ ലഹരി...
മധുരാനന്ദലഹരി...
നിത്യവസന്തമായ് ഉണരൂ...
മുദ്രയിലിതളായ് വിരിയൂ...
നിത്യവസന്തമായ് ഉണരൂ...
ചുംബനമുദ്രയിലിതളായ് വിരിയൂ...
ഹര്‍ഷമാം പൊന്‍മലര്‍ക്കുളിരില്‍
സ്വര്‍ണ്ണമത്സ്യമായ് ചിറകുവിടര്‍ത്തൂ
(മന്മഥ...)