Manmatha saudhattil

മന്മഥ സൗധത്തില്‍
Year
Language

മന്മഥസൗധത്തിൽ ഇന്ദ്രനീലജാലകങ്ങൾ
ഇന്നു നിന്റെ കണ്ണുകൾ മൽസഖീ!
അങ്ങു വന്നെത്തിനോക്കി തങ്കക്കിനാക്കളെന്നെ
കിങ്ങിണിക്കിലുക്കത്താൽ വിളിച്ചീടുന്നു,ക്ഷണിച്ചീടുന്നു (മന്മഥ)

കൗമാരമൊരുക്കിയ കദളീവനത്തിൽ,നീ
താമസിക്കുവാൻ വന്ന ശുഭദിനത്തിൽ
നിന്നെ ഞാൻ കണ്ടുമുട്ടും സുന്ദര നിമിഷത്തിൽ
നമ്മൾ,നമ്മളെത്തന്നെ മറന്നുപോയി! (മന്മഥ)

ശരത്കാലസന്ധ്യകളും വസന്തവാസരങ്ങളും
ചിരിച്ചുകൊണ്ടെത്രവട്ടം പറന്നാലും
പ്രണയമെനിക്കു തന്ന നവരത്നവീണയുടെ
കനകതന്ത്രികൾ മീട്ടിക്കഴിയുന്നു ഞാൻ (മന്മഥ)

manmathasaudhattil indranīlajālagaṅṅaḽ
innu ninṟĕ kaṇṇugaḽ malsakhī!
aṅṅu vannĕttinokki taṅgakkinākkaḽĕnnĕ
kiṅṅiṇikkilukkattāl viḽiccīḍunnu,kṣaṇiccīḍunnu (manmatha)

kaumāramŏrukkiya kadaḽīvanattil,nī
tāmasikkuvān vanna śubhadinattil
ninnĕ ñān kaṇḍumuṭṭuṁ sundara nimiṣattil
nammaḽ,nammaḽĕttannĕ maṟannuboyi! (manmatha)

śaratkālasandhyagaḽuṁ vasandavāsaraṅṅaḽuṁ
siriccugŏṇḍĕtravaṭṭaṁ paṟannāluṁ
praṇayamĕnikku tanna navaratnavīṇayuḍĕ
kanagadandrigaḽ mīṭṭikkaḻiyunnu ñān (manmatha)