Manmatha manyajariyil pookkum

മന്മഥ മഞ്ജരിയില്‍ പൂക്കും
Year
Language

ഓഹോ...ഹോ...ലലലല ലാലല ...ഉംഹും...ലാലല
മന്മഥമഞ്ജരിയില്‍ പൂക്കും പൊന്മലരേ
എങ്ങനെ നീ ഇന്നും മുന്നില്‍ വന്നു ചൊല്ലഴകേ
(മന്മഥമഞ്ജരിയില്‍......)
അമ്പുകളെയ്തെയ്തു മലര്‍ശരന്റെ വില്ലൊടിഞ്ഞു
ഒടുവില്‍ ഈയെന്നെ നിന്റെ മേലേക്കെറിഞ്ഞു
(അമ്പുകള്‍.......)

നാണം അരികില്‍ നീ അണയുമ്പോള്‍ അലയാടുമെന്നുള്ളില്‍ നാണം
മോഹം താരുണ്യം തിരയാടും തളിമേനി തഴുകീടാന്‍ മോഹം
(നാണം......)
നീയെന്റെ മാനസചോരന്‍ നീയെന്റെ പ്രേമചകോരീ

മന്മഥമഞ്ജരിയില്‍ പൂക്കും പൊന്മലരേ..ആ....
എങ്ങനെ നീ ഇന്നും മുന്നില്‍ വന്നു ചൊല്ലഴകേ..ആ...

സ്നേഹം ഹൃദയത്തില്‍ സൌഗന്ധം പകരുന്ന നിന്റെയീ സ്നേഹം
രാഗം മധുവര്‍ഷം ചൊരിയുന്നു എന്നുള്ളില്‍ നിന്റെ അനുരാഗം
(സ്നേഹം.....)
അറിയും ഞാന്‍ നിന്നന്തരംഗം നീയെന്റെ ജീവതരംഗം
വാസന്തസൂനങ്ങള്‍ പൂത്തുലയും പൂവനിയില്‍
വാസരസ്വപ്നത്തിന്‍ തേരില്‍ വരൂ എന്നരികില്‍...
(വാസന്തസൂനങ്ങള്‍....)
ലാലല..ലലലലലല...ലാലലാ....

oho...ho...lalalala lālala ...uṁhuṁ...lālala
manmathamañjariyil pūkkuṁ pŏnmalare
ĕṅṅanĕ nī innuṁ munnil vannu sŏllaḻage
(manmathamañjariyil......)
ambugaḽĕydĕydu malarśaranṟĕ villŏḍiññu
ŏḍuvil īyĕnnĕ ninṟĕ melekkĕṟiññu
(ambugaḽ.......)

nāṇaṁ arigil nī aṇayumboḽ alayāḍumĕnnuḽḽil nāṇaṁ
mohaṁ tāruṇyaṁ tirayāḍuṁ taḽimeni taḻugīḍān mohaṁ
(nāṇaṁ......)
nīyĕnṟĕ mānasasoran nīyĕnṟĕ premasagorī

manmathamañjariyil pūkkuṁ pŏnmalare..ā....
ĕṅṅanĕ nī innuṁ munnil vannu sŏllaḻage..ā...

snehaṁ hṛdayattil saൌgandhaṁ pagarunna ninṟĕyī snehaṁ
rāgaṁ madhuvarṣaṁ sŏriyunnu ĕnnuḽḽil ninṟĕ anurāgaṁ
(snehaṁ.....)
aṟiyuṁ ñān ninnandaraṁgaṁ nīyĕnṟĕ jīvadaraṁgaṁ
vāsandasūnaṅṅaḽ pūttulayuṁ pūvaniyil
vāsarasvapnattin deril varū ĕnnarigil...
(vāsandasūnaṅṅaḽ....)
lālala..lalalalalala...lālalā....