മഞ്ഞു പോലൊരു പെണ് കനവ്
അവളുടെയുള്ളില്‍ ചെങ്കനല്‍
സൂര്യകോപവുമായ് ഒരു മുഖം
ആ ...
ആ മുഖ കാന്തിയിലേതോ താപം
ഈ കുഞ്ഞു മനസ്സില്‍
ഒരു കണ്ണീര്‍ക്കണി മുത്ത്
മിഴിനീര്ചിരിമുത്തില്
കഥ പറയുന്നൊരു മൌനം
അത് പടര്‍ന്നാല്‍ ജ്വാലകളാകും
അത് തൊടുമ്പോള്‍ ഹിമമലയുരുകും
സന്ത്വനങ്ങളെവിടെ ഇതളണിയും
ഓര്‍മ്മ പോലും എവിടെ
ഒന്ന് പറയൂ ...
ആ ...
ഈ പൂവിന്നിടനെഞ്ചില്
പൂമ പരാഗമല്ല
ഇടിമിന്നല്‍ ചിതറുന്നൊരു
തപ്ത ബാഷ്പധാര
പെണ്ണിന് പഴം കഥയായ്
ഇവള് കരയില്ല
കേഴും കിളിമകളായ്
ഇവള് പെയ്യില്ല
ഇവളിനിമേല് ചുടു കാറ്റ്
ചുട്ടെരിക്കുമൊരു കാറ്റ്
ഈ കൈകള്‍ പിഴുതെറിയും
കാട്ടുകീരികളെ
(പെണ്ണിന് )
മഞ്ഞു പോലൊരു പെണ് കനവ്
അവളുടെയുള്ളില്‍ ചെങ്കനല്‍ ...