മണിയടി എങ്ങും മണിയടി.....മണിയടി എങ്ങും മണിയടി
അമ്പലത്തില്‍ മണിയടി പള്ളികളില്‍ മണിയടി
പള്ളിക്കൂടത്തില്‍ മണിയടി...എല്ലാകോണിലും മണിയടി...
മണികള്‍ പലതരം...
ലോഹമണി....സൈക്കിള്‍മണി...
ലോഹമണി സൈക്കിള്‍മണി
ടെലഫോണ്‍മണി കൈമണി....
മണിയടി എങ്ങും മണിയടി.....മണിയടി എങ്ങും മണി അടി.....
ഒരുവനെ വലയ്ക്കാനായ് മേലാവിന്‍ മുന്നില്‍
മറ്റൊരുവന്‍ നടത്തും മണിയടി...
ശമ്പളത്തിനും കിമ്പളത്തിനും
നമ്പര്‍ വണ്ണായ് മാറുവാനും
കമ്പനികളിലിമ്പമുള്ള മണിയടി...
എന്റെ കയ്യില്‍ മണിയില്ലല്ലോ...
എന്റെ കയ്യില്‍ മണിയില്ലല്ലോ എനിയ്ക്കു
നായെ വണങ്ങാനുമറിയില്ലല്ലോ..
മണിയടി എങ്ങും മണിയടി.....മണിയടി എങ്ങും മണി അടി.....
ഇന്നലെവരെ എന്നെ തിന്നാന്‍ നടന്ന നിന്റെ ഫാദര്‍ കിലുക്കി കൈമണി
നിന്‍ മനസ്സിനും എന്മനസ്സിനും വിലങ്ങിടുവാന്‍ കാത്തുനിന്ന
തന്തയാരുടെ കയ്യിലാനക്കൈമണി...
എന്റെ കയ്യില്‍ മണിയില്ലല്ലോ എനിയ്ക്കു
നായെ വണങ്ങാനുമറിയില്ലല്ലോ..
മണിയടി എങ്ങും മണിയടി.....മണിയടി എങ്ങും മണിയടി
അമ്പലത്തില്‍ മണിയടി പള്ളികളില്‍ മണിയടി
പള്ളിക്കൂടത്തില്‍ മണിയടി...എല്ലാ കോണിലും മണിയടി...
മണിയടി എങ്ങും മണിയടി.....മണിയടി എങ്ങും മണിയടി....