മണിവര്‍ണ്ണനില്ലാത്ത വൃന്ദാവനം
മധുമാസം പുണരാത്ത പൂങ്കാവനം
ഉയിരിനുമുയിരാണു കണ്ണന്‍
അവന്‍ ഊരാകെ വണങ്ങുന്ന
കാര്‍മേഘവര്‍ണ്ണന്‍
യദുകുല ഗന്ധര്‍വന്‍ പാടും
യമുനയിലോളങ്ങളാടും
മയിലുകള്‍ പീലി നിവര്‍ത്തും
മണിവില്ലാല്‍ മദനനനും മലരമ്പയക്കും
(മണിവര്‍ണ്ണനില്ലാത്ത...)
വനമാലിപാടുന്ന ഗാനം
മനതാരിലമൃതം നിറയ്ക്കും
ഗോകുലമൊന്നാകെയിളകും
ഗോപികരാധിക മണിയറതീര്‍ക്കും
(മണിവര്‍ണ്ണനില്ലാത്ത...)
രാഗാര്‍ദ്ര മാനസലോലന്‍
രാജീവനേത്രന്‍ മുകുന്ദന്‍
രാധേ നിനക്കെന്തു കോപം
യാദവനെല്ലാര്‍ക്കും ഒരുപോലെ നാഥന്‍
(മണിവര്‍ണ്ണനില്ലാത്ത...)