ഓഹോ........ഓ....
മനിസന്‍ മണ്ണിലു പര കോടി....
അവന്റെ മനസ്സിനു ശെയ്ത്താന്റെ മുഖംമൂടി
ചിരികൊണ്ടു മയക്കാന്‍ വരുന്നതു പലതും
ചിറകുകളില്ലാത്ത ജിന്നാണെടാ
മനിസന്‍ മണ്ണിലു പര കോടി....
മണിവിളക്കെരിയുന്ന മാളികത്തട്ടിലുള്ള
മനിസന്റെയുള്ളിലിന്നും ഇരുളാണെടാ ഇരുളാണെടാ
പണമെന്നു കേട്ടാല്‍ പടച്ചോനെപ്പോലും
പണയം വെക്കുന്ന ദുനിയാവെടാ ദുനിയാവെടാ.. ഇതു
പഹയന്മാരുള്ള ദുനിയാവെടാ...
പകലന്തിയോളവും പാടുപെടുന്നോനു
പതിവായിട്ടെന്നും കണ്ണീരെടാ കണ്ണീരെടാ
നിധികാക്കും ഭൂതങ്ങളിവിടെയിതെല്ലാം
പലകാലമായ് ചെയ്യും ചതിയാണെടാ... ഇതു
പകിടയുരുട്ടിക്കളിയാണെടാ....
മനിസന്‍ മണ്ണിലു......