Manippandalil

മണിപ്പന്തലില്‍
Year
Language

മണിപ്പന്തലില്‍ കല്യാണക്കളിപ്പന്തലില്‍
പുലര്‍ത്തെന്നലേ നീമെല്ലെ വലം വെച്ചുവാ
ഇലത്താലത്തില്‍ മിന്നും മലര്‍ത്താലിയും
കുറിക്കൂട്ടും കുറിച്ചാന്തുമായ് വിളിക്കുന്നു വെയില്‍ പ്രാവുകള്‍ 

തില്ലാന തില്ലം തുള്ളും തുടികൊട്ടിപ്പാടടിപെണ്ണേ
പട്ടുചേള പവിഴം നല്‍കാം പുതുസ്വപ്നം കാണും പെണ്ണേ

ചിരിച്ചില്ലുവിളക്കിന്റെ തിരിനാളമേ
കണിത്തുമ്പക്കുടത്ത്ഇന്റെ ഇതള്‍ക്കുമ്പിളേ
മഴച്ചാറല്‍ ചിലമ്പിന്റെ ചിലും താളമേ
മയില്‍പ്പേടക്കുരുന്നിന്റെ മണിത്തൂവലേ
ആകാശക്കാവില്‍ കാണാം ആറാട്ടിന്നാനച്ചന്തം
നിന്റെ കല്യാണം.......

തെളിമിന്നല്‍ കസവിന്റെ ഉടയാടയും
ഉടയാത്ത പനിനീരിന്‍ കുളിര്‍ത്തുള്ളിയും
മനസ്സിന്റെ മണിമുത്തുക്കുടചൂടുമീ
മധുമാസക്കിയില്‍ പാടും കച്ചേരിയും
മംഗല്യകാലം പൊന്നേ മാമാങ്കപൂരം പോലെ
പൂത്തുനില്‍ക്കുന്നേ.........
ഓ............

maṇippandalil kalyāṇakkaḽippandalil
pularttĕnnale nīmĕllĕ valaṁ vĕccuvā
ilattālattil minnuṁ malarttāliyuṁ
kuṟikkūṭṭuṁ kuṟiccāndumāy viḽikkunnu vĕyil prāvugaḽ 

tillāna tillaṁ tuḽḽuṁ tuḍigŏṭṭippāḍaḍibĕṇṇe
paṭṭuseḽa paviḻaṁ nalgāṁ pudusvapnaṁ kāṇuṁ pĕṇṇe

siriccilluviḽakkinṟĕ tirināḽame
kaṇittumbakkuḍattinṟĕ idaḽkkumbiḽe
maḻaccāṟal silambinṟĕ siluṁ tāḽame
mayilppeḍakkurunninṟĕ maṇittūvale
āgāśakkāvil kāṇāṁ āṟāṭṭinnānaccandaṁ
ninṟĕ kalyāṇaṁ.......

tĕḽiminnal kasavinṟĕ uḍayāḍayuṁ
uḍayātta paninīrin kuḽirttuḽḽiyuṁ
manassinṟĕ maṇimuttukkuḍasūḍumī
madhumāsakkiyil pāḍuṁ kacceriyuṁ
maṁgalyagālaṁ pŏnne māmāṅgabūraṁ polĕ
pūttunilkkunne.........
o............