Maninaagattirunaaga

മണിനാഗത്തിരുനാഗ
Work
Year
Language

മണിനാഗത്തിരുനാഗയക്ഷിയമ്മേ
മണ്ണാര്‍ശ്ശാലയിലെ യക്ഷിയമ്മേ
യക്ഷിയമ്മേ വാഴ്ക യക്ഷിയമ്മേ
വാഴ്ക വാഴ്ക നാഗയക്ഷിയമ്മേ..

മഞ്ഞളാടി നീരും പാലുമാടി
മഞ്ജുപീതാംബരം ഞൊറിഞ്ഞു ചുറ്റി
ഏഴുമലര്‍പ്പൊടിക്കളത്തിലിരിയ്ക്കാന്‍ അമ്മ
എഴുന്നള്ളണ നേരമായി
മലര്‍ത്തിങ്കള്‍ പെണ്ണിനു മക്കളില്ലാഞ്ഞിട്ട്
മാനത്തു കമഴ്ത്തിയ പൊന്നുരുളി അമ്മ
തൃക്കണ്‍പാര്‍ത്തനുഗ്രഹിക്കണ നാള്
ഇന്ന് നക്ഷത്രം ജനിയ്ക്കണ നാള്..
മണിനാഗത്തിരുനാഗയക്ഷിയമ്മേ..

മാല ചാര്‍ത്തി കാതിലോല ചാര്‍ത്തി
മല്ലികാമാണിക്യക്കല്ല് ചാര്‍ത്തി
ഏഴുമൊഴിക്കുരവ കേട്ടു കുളിര്‍ക്കാന്‍ അമ്മ
എഴുന്നെള്ളണ നേരമായി
മധുമാസരാവിനു മക്കളില്ലാഞ്ഞിട്ട് അമ്മ
മുറ്റത്തു കമഴ്ത്തിയ മണ്ണുരുളി അമ്മ
തൃക്കൈതൊട്ടനുഗ്രഹിക്കണ നാള് ഇന്ന്
തൃത്താപ്പൂ പിറക്കണ നാള്..

maṇināgattirunāgayakṣiyamme
maṇṇārśśālayilĕ yakṣiyamme
yakṣiyamme vāḻga yakṣiyamme
vāḻga vāḻga nāgayakṣiyamme..

maññaḽāḍi nīruṁ pālumāḍi
mañjubīdāṁbaraṁ ñŏṟiññu suṭri
eḻumalarppŏḍikkaḽattiliriykkān amma
ĕḻunnaḽḽaṇa neramāyi
malarttiṅgaḽ pĕṇṇinu makkaḽillāññiṭṭ
mānattu kamaḻttiya pŏnnuruḽi amma
tṛkkaṇbārttanugrahikkaṇa nāḽ
inn nakṣatraṁ janiykkaṇa nāḽ..
maṇināgattirunāgayakṣiyamme..

māla sārtti kādilola sārtti
malligāmāṇikyakkall sārtti
eḻumŏḻikkurava keṭṭu kuḽirkkān amma
ĕḻunnĕḽḽaṇa neramāyi
madhumāsarāvinu makkaḽillāññiṭṭ amma
muṭrattu kamaḻttiya maṇṇuruḽi amma
tṛkkaidŏṭṭanugrahikkaṇa nāḽ inn
tṛttāppū piṟakkaṇa nāḽ..