Maninaagattaanmaare

മണിനാഗത്താന്മാരേ
Year
Language

മണിനാഗത്താന്മാരേ കനിയേണമടിയങ്ങള്‍
കണിവെച്ചു പാടുന്നു നാവോറ്...
നൂറുണ്ട്, പാലുണ്ട്, ഗുരുതിയും പൂവുമുണ്ട്
നൂറ്റൊന്നു കിളിവാലന്‍വെറ്റിലയുണ്ട്...
(മണിനാഗ...)

മുളവീണക്കമ്പി മീട്ടിപ്പാടുന്ന ഞങ്ങള്‍-
ക്കിടനെഞ്ചില്‍ ചൂടു നിങ്ങള്‍ പകരേണം
പുള്ളോര്‍ക്കുടത്തിനുള്ളില്‍ തുടിയ്‌ക്കുന്ന രാഗ-
പല്ലവികള്‍ കേട്ടു നിങ്ങള്‍ ഉണരേണം

കടലേഴിന്നപ്പുറത്ത് വസിക്കുന്നോരേ
മലയേഴും കടന്നെത്തും വിരുന്നുകാരേ
സപ്‌തരാഗം പാടി ഞങ്ങളെതിരേല്‍ക്കാം
സര്‍പ്പത്താന്‍മാരെ നിങ്ങള്‍ കനിയേണം

ചിത്രത്തേരേറിവന്ന നാഗരാജാവേ
ചിത്രകൂടക്കല്ലുവച്ചു വിളക്കും വച്ചു
നക്ഷത്രത്തിരികള്‍ കത്തും സര്‍പ്പക്കാവുകള്‍ തോറും
നൂറുണ്ണാനെത്തുവോര്‍ക്കും നാവോറ്
(മണിനാഗ...)

maṇināgattānmāre kaniyeṇamaḍiyaṅṅaḽ
kaṇivĕccu pāḍunnu nāvoṟ...
nūṟuṇḍ, pāluṇḍ, gurudiyuṁ pūvumuṇḍ
nūṭrŏnnu kiḽivālanvĕṭrilayuṇḍ...
(maṇināga...)

muḽavīṇakkambi mīṭṭippāḍunna ñaṅṅaḽ-
kkiḍanĕñjil sūḍu niṅṅaḽ pagareṇaṁ
puḽḽorkkuḍattinuḽḽil tuḍiy‌kkunna rāga-
pallavigaḽ keṭṭu niṅṅaḽ uṇareṇaṁ

kaḍaleḻinnappuṟatt vasikkunnore
malayeḻuṁ kaḍannĕttuṁ virunnugāre
sap‌tarāgaṁ pāḍi ñaṅṅaḽĕdirelkkāṁ
sarppattānmārĕ niṅṅaḽ kaniyeṇaṁ

sitrattereṟivanna nāgarājāve
sitragūḍakkalluvaccu viḽakkuṁ vaccu
nakṣatrattirigaḽ kattuṁ sarppakkāvugaḽ toṟuṁ
nūṟuṇṇānĕttuvorkkuṁ nāvoṟ
(maṇināga...)