Manimugile

മണിമുകിലേ
Work
Year
Language

മണിമുകിലേ...ഓ.........
മണിമുകിലേ നീ പൊഴിയരുതേ...
കുടകിനുമേല്‍ നീ കുളിരരുതേ.....
കിളിയുടെ ചിറകുകള്‍ വിടരുമ്പോള്‍ ...
തേന്‍മൊഴിയുടെ ചിമിഴുകള്‍ അടയുമ്പോള്‍
പുലര്‍വെയിലലഞൊറി തഴുകുമ്പോള്‍
ഈ പുഴയുടെ പരിഭവമൊഴുകുമ്പോള്‍
നിന്‍ പാട്ടായ് പൂവിട്ടു ഞാന്‍ .....
നിന്‍ സ്നേഹം പങ്കിട്ടു ഞാന്‍ ......
മണിമുകിലേ നീ പൊഴിയരുതേ...
കുടകിനുമേല്‍ നീ കുളിരരുതേ....

ഇണങ്ങിയും പിണങ്ങിയും ഒരുകൊച്ചുവരമ്പത്തൊ-
രിത്തിരി നേരം നാം നിന്നു....
അടുത്തിട്ടും അടുത്തിട്ടും അകലുന്നമനസ്സിന്റെ
ആലിലവാതില്‍ നാം തുറന്നു...(ഇണങ്ങിയും....)
ഒരുവാക്കും മിണ്ടാതെ മിഴി രണ്ടും പിടയാതെ(2)
ഒരു ജന്മം മുഴുവന്‍ ഞാന്‍ കൈമാറുമ്പോള്‍
അറിയാമോ എന്‍ നൊമ്പരം
അലിവോലും വെൺചന്ദനം....
മണിമുകിലേ പൊഴിയരുതേ...
കുടകിനുമേല്‍ നീ കുളിരരുതേ....

മുറിക്കുള്ളിൽ കൊളുത്തിയ
നിലവിളക്കെരിയുന്നൊരാവണിസന്ധ്യായാമിനിയില്‍ ....
അരികത്തു വരുമെന്നു കരുതി ഞാനൊരുക്കുമൊരായിരം
താരം പൂവണിഞ്ഞു...(മുറിക്കുള്ളിൽ കൊളുത്തിയ...)
ഒരു കാറ്റിന്‍ ചിറകേറി...മണിമഞ്ഞിന്‍ തണുവേറി..(2)
ഒരു യാമം മുഴുവന്‍ ഞാന്‍ പാടീടുമ്പോള്‍
തഴുകാമോ....പൊൽത്തെന്നലേ...
തിരയാമോ... എന്നോര്‍മ്മകള്‍ ....
(മണിമുകിലേ......)

maṇimugile...o.........
maṇimugile nī pŏḻiyarude...
kuḍaginumel nī kuḽirarude.....
kiḽiyuḍĕ siṟagugaḽ viḍarumboḽ ...
tenmŏḻiyuḍĕ simiḻugaḽ aḍayumboḽ
pularvĕyilalañŏṟi taḻugumboḽ
ī puḻayuḍĕ paribhavamŏḻugumboḽ
nin pāṭṭāy pūviṭṭu ñān .....
nin snehaṁ paṅgiṭṭu ñān ......
maṇimugile nī pŏḻiyarude...
kuḍaginumel nī kuḽirarude....

iṇaṅṅiyuṁ piṇaṅṅiyuṁ ŏrugŏccuvarambattŏ-
rittiri neraṁ nāṁ ninnu....
aḍuttiṭṭuṁ aḍuttiṭṭuṁ agalunnamanassinṟĕ
ālilavādil nāṁ tuṟannu...(iṇaṅṅiyuṁ....)
ŏruvākkuṁ miṇḍādĕ miḻi raṇḍuṁ piḍayādĕ(2)
ŏru janmaṁ muḻuvan ñān kaimāṟumboḽ
aṟiyāmo ĕn nŏmbaraṁ
alivoluṁ vĕṇsandanaṁ....
maṇimugile pŏḻiyarude...
kuḍaginumel nī kuḽirarude....

muṟikkuḽḽil kŏḽuttiya
nilaviḽakkĕriyunnŏrāvaṇisandhyāyāminiyil ....
arigattu varumĕnnu karudi ñānŏrukkumŏrāyiraṁ
tāraṁ pūvaṇiññu...(muṟikkuḽḽil kŏḽuttiya...)
ŏru kāṭrin siṟageṟi...maṇimaññin daṇuveṟi..(2)
ŏru yāmaṁ muḻuvan ñān pāḍīḍumboḽ
taḻugāmo....pŏlttĕnnale...
tirayāmo... ĕnnormmagaḽ ....
(maṇimugile......)