Manimugile

മണിമുകിലേ
Year
Language

മണിമുകിലേ മണിമുകിലേ
മാനം മീതെയിതാരുടെ പൊന്നും തോണിയിലേറി പോണൂ
തോണിയിലേറി പോണൂ?
കാറ്റിന്റെ കളിയോടത്തില്‍
കാക്കപ്പൊന്നിനു പോണൂ
(മണിമുകിലേ...)

മാരിവില്ലിന്‍ പാദസരങ്ങള്‍
വാരിയണിഞ്ഞും കൊണ്ടേ
ഓ.... ആ....
പോകുവതെങ്ങൊരു പാല്‍ക്കുടമേന്തിയ
ഗോകുല കന്യക പോലെ
കന്നിനിലാവിന്‍ കനകദ്വീപില്‍
കണ്ണനെത്തേടിപ്പോണൂ
കന്നിനിലാവിന്‍ കനകദ്വീപില്‍
കണ്ണനെത്തേടിപ്പോണൂ
(മണിമുകിലേ...)

കണ്ണനെത്തേടിത്തേടിയിറങ്ങിയ
ചന്ദനമുകില്‍ പോലെ
തോണിക്കാരനെത്തേടി വരുന്നൊരു
തോഴിയല്ലോ ഞാന്‍ കളിത്തോഴിയല്ലോ ഞാന്‍
കണ്ണനുപകരം കന്യകനീയൊരു കുചേലനെക്കണ്ടൂ
ഒരു കുചേലനെക്കണ്ടൂ
കരയില്‍ ഗോകുലമല്ലാ കണ്ടതു
കറുകക്കുടിലല്ലോ ഒരു കറുകക്കുടിലല്ലോ
(മണിമുകിലേ....)

maṇimugile maṇimugile
mānaṁ mīdĕyidāruḍĕ pŏnnuṁ toṇiyileṟi poṇū
toṇiyileṟi poṇū?
kāṭrinṟĕ kaḽiyoḍattil
kākkappŏnninu poṇū
(maṇimugile...)

mārivillin pādasaraṅṅaḽ
vāriyaṇiññuṁ kŏṇḍe
o.... ā....
poguvadĕṅṅŏru pālkkuḍamendiya
gogula kanyaga polĕ
kanninilāvin kanagadvībil
kaṇṇanĕtteḍippoṇū
kanninilāvin kanagadvībil
kaṇṇanĕtteḍippoṇū
(maṇimugile...)

kaṇṇanĕtteḍitteḍiyiṟaṅṅiya
sandanamugil polĕ
toṇikkāranĕtteḍi varunnŏru
toḻiyallo ñān kaḽittoḻiyallo ñān
kaṇṇanubagaraṁ kanyaganīyŏru kuselanĕkkaṇḍū
ŏru kuselanĕkkaṇḍū
karayil gogulamallā kaṇḍadu
kaṟugakkuḍilallo ŏru kaṟugakkuḍilallo
(maṇimugile....)