Manimalayaatrin deeratt

മണിമലയാറ്റിന്‍ തീരത്ത്
Work
Year
Language

മണിമലയാറ്റിന്‍ തീരത്ത്
മാന്‍ തുള്ളും മലയോരത്ത്
മൂളിപ്പാട്ടും പാടിനടക്കും
നാടന്‍ പെണ്ണേ നിന്നാട്ടേ

ആളില്ലാമലവാരത്ത്
പൂനുള്ളുന്നൊരു നേരത്ത്
മൂളിപ്പാട്ടും പാടിവരുന്നൊരു
ശീമക്കാരാ പോയാട്ടെ

മുല്ലപ്പൂക്കള്‍ ചിരിച്ചീടും
വള്ളിക്കുടിലിന്‍ മറയത്ത്
തുള്ളിത്തുള്ളിയൊളിച്ചുകളിക്കും
കള്ളിയെ ഞാനൊന്നു കണ്ടോട്ടേ
കള്ളിയെ ഞാനൊന്നു കണ്ടോട്ടെ

ചുമ്മവന്നാല്‍ കിട്ടൂലാ
ചൂണ്ടലിട്ടാല്‍ കൊത്തൂലാ
കല്യാണത്തിന്‍ താലിച്ചരടില്‍
കള്ളിപ്പെണ്ണിനെ പിടിക്കാലോ

maṇimalayāṭrin dīratt
mān duḽḽuṁ malayoratt
mūḽippāṭṭuṁ pāḍinaḍakkuṁ
nāḍan pĕṇṇe ninnāṭṭe

āḽillāmalavāratt
pūnuḽḽunnŏru neratt
mūḽippāṭṭuṁ pāḍivarunnŏru
śīmakkārā poyāṭṭĕ

mullappūkkaḽ siriccīḍuṁ
vaḽḽikkuḍilin maṟayatt
tuḽḽittuḽḽiyŏḽiccugaḽikkuṁ
kaḽḽiyĕ ñānŏnnu kaṇḍoṭṭe
kaḽḽiyĕ ñānŏnnu kaṇḍoṭṭĕ

summavannāl kiṭṭūlā
sūṇḍaliṭṭāl kŏttūlā
kalyāṇattin dāliccaraḍil
kaḽḽippĕṇṇinĕ piḍikkālo