പെണ്ണു കേള്‍ക്കാന്‍ വന്ന വീരന് എന്റെ മാരന് പാട്ടുകാരന്
കണ്ണു മിഴിച്ചു ബ്ലീച്ചടിച്ചു വേര്‍പ്പില്‍ മുങ്ങിക്കുളിച്ചു
കണ്ണു മിഴിച്ചു ബ്ലീച്ചടിച്ചു വേര്‍പ്പില്‍ മുങ്ങിക്കുളിച്ചു (പെണ്ണു)
മേല്‍മീശയുള്ള പരിഷ്കാരി മേല്‍മീശയുള്ള പരിഷ്കാരി
വെരി മോശം ഇതെന്തു വേഷം വെരി മോശം ഇതെന്തു വേഷം
മിണ്ടാട്ടമില്ലാ ലവലേശം മിണ്ടാട്ടമില്ലാ ലവലേശം
അയ്യയ്യോ ഇതെന്തു നാശം (പെണ്ണു)
ആളുകണ്ടെന്റെ വീരന്റെ കാലു രണ്ടും വിറച്ചു തുള്ളി
ചുണ്ടു വരണ്ടു മാരന് കുഴഞ്ഞു ചുണ്ടു വരണ്ടു മാരന് കുഴഞ്ഞു
മണ്ടശ്ശിരോമണിയായി ഒരു മണ്ടശ്ശിരോമണിയായി (പെണ്ണു)