പൂമിഴി രണ്ടും വാലിട്ടെഴുതി
വാര്‍മുടിത്തുമ്പില്‍ പൂവും തിരുകി
മനസ്സില്‍ ഹരിനാമമന്ത്രമായ്
തുളസിപ്പൂ നുള്ളി നിന്നു നീ
ഏതൊരു മാറില്‍ ചൂടുവാനായി
ദിനവും തീര്‍ത്തു വനമാലിക?
പറയൂ - നിന്റെ വനമാലിയാര്?
(പൂമിഴി രണ്ടും)
തിങ്കള്നൊയമ്പുമായ് നിര്മ്മാല്യപൂജയ്ക്ക്
നീരാടിയീറനായ് നീ നില്‍ക്കെ
ഈ രൂപലാവണ്യം മൂടാന്‍ കഴിയാതെ
തോല്‍വി ചൊല്ലി നിന്നുവല്ലോ നിന്റെ പൂന്തുകില്‍
ഓരിലച്ചീന്തിലെ ഒരു നുള്ളു ചന്ദനവും
പാതിവിരിഞ്ഞ പൂവിന് മാറത്തെ കുങ്കുമവും
നേദിച്ചിട്ടിന്നെന്തേ നാണിച്ചു നിന്നു?
(പൂമിഴി രണ്ടും)
ആനന്ദത്തിറുക്കോല അമുദേ കണ്ണാ
തേനൂറും ഉന്‍ ഗീതം തറുവായ് കണ്ണാ
നീയിന്ട്രേ ഇങ്കെ നാനേത്
നിനയ്വിന്ട്രേ ഉയിര് വാഴാത്
ഒരു നാഴികൈ ഉനൈ കാണവേ
നാനേങ്കിനെ പാറായ് കണ്ണാ
രിഗരി ഗരി ഗരി ഗരിസധസ
രിസ രിസ രിസ രിസധമ (രിഗരി)
സാസസ സാസസ രീരിരി രീരിരി (2)
സരിഗമ രിഗമധ ഗമധസ മധസരി ഗാ
വാകച്ചാര്ത്തിന്നു കഴിഞ്ഞോ കണ്ണാ