Manigadir

മണികതിർ
Work
Year
Language

മണിക്കതിര്‍ കൊയ്തു കൂട്ടും കളപ്പുര പ്രാക്കള്‍ വാ
തളിര്‍ത്ത തേന്‍മാവില്‍ വീണ്ടും കണിക്കുയില്‍ പാടി വാ
മലര്‍ക്കുടം തേന്‍ ചൊരിഞ്ഞു ഒരിക്കലീ തോറ്റിലും
നിരന്നിളം നീര്‍ക്കുടങ്ങള്‍ നമുക്കതിന്‍ ഓര്‍മ്മയായ്

മുകില്‍ക്കുടം വീണുടഞ്ഞു മഴ കുളിര്‍ പെയ്യവേ
പളുങ്കോളി ചോലയാകും കളിമുറ്റം നീളവേ
നാമൊഴുക്കി ആലോലം പ്ലാവില തന്‍ പൊന്‍ തോണി
കുഞ്ഞുറുമ്പും പൂതുമ്പീം അക്കരയ്ക്കു പോയേ വാ
പാടി ഓമല്‍ കൗതുകങ്ങള്‍ നാം

മണിക്കതിര്‍ കൊയ്തു കൂട്ടും കളപ്പുര പ്രാക്കള്‍ വാ
തളിര്‍ത്ത തേന്‍മാവില്‍ വീണ്ടും കണിക്കുയില്‍ പാടി വാ

തിരുകുടുംബത്തെ വാഴ്ത്താന്‍ ഒരേ സ്വരം ആയി നാം
ഒരേ മുളം കൂട്ടിനുള്ളില്‍ മയങ്ങും കിനാക്കളായ്
പുണ്യനാളില്‍ നാമൊന്നായ് പള്ളിമുറ്റം പുല്‍കുമ്പോള്‍
പൊന്‍കുരുന്നു കുഞ്ഞോല കയ്യിലേന്തി പാടുമ്പോള്‍
താരകള്‍ തന്‍ കണ്‍ നിറഞ്ഞുവോ
(മണിക്കതിര്‍)

maṇikkadir kŏydu kūṭṭuṁ kaḽappura prākkaḽ vā
taḽirtta tenmāvil vīṇḍuṁ kaṇikkuyil pāḍi vā
malarkkuḍaṁ ten sŏriññu ŏrikkalī toṭriluṁ
niranniḽaṁ nīrkkuḍaṅṅaḽ namukkadin ormmayāy

mugilkkuḍaṁ vīṇuḍaññu maḻa kuḽir pĕyyave
paḽuṅgoḽi solayāguṁ kaḽimuṭraṁ nīḽave
nāmŏḻukki ālolaṁ plāvila tan pŏn doṇi
kuññuṟumbuṁ pūdumbīṁ akkaraykku poye vā
pāḍi omal kaudugaṅṅaḽ nāṁ

maṇikkadir kŏydu kūṭṭuṁ kaḽappura prākkaḽ vā
taḽirtta tenmāvil vīṇḍuṁ kaṇikkuyil pāḍi vā

tiruguḍuṁbattĕ vāḻttān ŏre svaraṁ āyi nāṁ
ŏre muḽaṁ kūṭṭinuḽḽil mayaṅṅuṁ kinākkaḽāy
puṇyanāḽil nāmŏnnāy paḽḽimuṭraṁ pulgumboḽ
pŏnkurunnu kuññola kayyilendi pāḍumboḽ
tāragaḽ tan kaṇ niṟaññuvo
(maṇikkadir)