Maniccilambe

മണിച്ചിലമ്പേ
Year
Language

മണിച്ചിലമ്പേ മണിച്ചിലമ്പേ
മതി മതി നിൻ മയക്കമെല്ലാം
കഴുത്തിൽ നിന്നെ അഴകിൽ കെട്ടി
കള്ളക്കൃഷ്ണൻ തുള്ളിടുമ്പോൾ
മലഞ്ചെരുവിൽ വളകിലുക്കം
മലരു നുള്ളും പെണ്ണല്ലാ (മണിച്ചിലമ്പേ..)

പൂത്തൊടിയിൽ മണി കിലുക്കം
പൂജ ചെയ്യും പൂജാരിയല്ലാ
ഓടിവരും കൃഷ്ണനല്ലോ
കാടു ചുറ്റും കൃഷ്ണനല്ലോ (മണിച്ചിലമ്പേ..)

മണിക്കൊമ്പിൽ പീലി കുത്തി
മാൻ കഴുത്തിൽ ചിലമ്പു കെട്ടി
കുറുനിരയിൽ കുങ്കുമമായ്
കളിയാടാൻ കൃഷ്ണാ വാ (മണിച്ചിലമ്പേ..)

maṇiccilambe maṇiccilambe
madi madi nin mayakkamĕllāṁ
kaḻuttil ninnĕ aḻagil kĕṭṭi
kaḽḽakkṛṣṇan duḽḽiḍumboḽ
malañjĕruvil vaḽagilukkaṁ
malaru nuḽḽuṁ pĕṇṇallā (maṇiccilambe..)

pūttŏḍiyil maṇi kilukkaṁ
pūja sĕyyuṁ pūjāriyallā
oḍivaruṁ kṛṣṇanallo
kāḍu suṭruṁ kṛṣṇanallo (maṇiccilambe..)

maṇikkŏmbil pīli kutti
mān kaḻuttil silambu kĕṭṭi
kuṟunirayil kuṅgumamāy
kaḽiyāḍān kṛṣṇā vā (maṇiccilambe..)