Maniccikkaatre

മണിച്ചിക്കാറ്റേ
Year
Language

മണിച്ചിക്കാറ്റേ നുണച്ചിക്കാറ്റേ
മയിലാടുംകുന്നിലെ കൊതിച്ചിക്കാറ്റേ
ഉണ്ണാന്‍ വാ ഉറങ്ങാന്‍ വാ
ഊഞ്ഞാലാടാന്‍ വാ
(മണിച്ചിക്കാറ്റേ...)

ഇരുന്നുണ്ണാന്‍ തളികയൊണ്ടോ?
ഒണ്ടല്ലോ പൊന്‍ തളിക
ഇട്ടിരിക്കാന്‍ പലകയൊണ്ടോ?
ഒണ്ടല്ലോ പൊന്‍ പലക
പമ്പയിലെ മീനൊണ്ട് പുളിശേരിക്കറിയൊണ്ട്
പുഞ്ചയരിച്ചോറൊണ്ട് ഉണ്ണാന്‍
പുഞ്ചയരിച്ചോറൊണ്ട്....
(മണിച്ചിക്കാറ്റേ...)

കിടന്നൊറങ്ങാന്‍ മെത്തയൊണ്ടോ?
ഒണ്ടല്ലോ പൂമെത്ത
തുയിലുണര്‍ത്താന്‍ കിളികളൊണ്ടോ?
ഒണ്ടല്ലോ കുയിലമ്മ
നീരാടാന്‍ പുഴയൊണ്ട് പുഴക്കടവില്‍ പൂവൊണ്ട്
പൂനുള്ളാന്‍ ഞാനൊണ്ട് കൂടെ
പൂനുള്ളാന്‍ ഞാനൊണ്ട്
(മണിച്ചിക്കാറ്റേ...)

maṇiccikkāṭre nuṇaccikkāṭre
mayilāḍuṁkunnilĕ kŏdiccikkāṭre
uṇṇān vā uṟaṅṅān vā
ūññālāḍān vā
(maṇiccikkāṭre...)

irunnuṇṇān daḽigayŏṇḍo?
ŏṇḍallo pŏn daḽiga
iṭṭirikkān palagayŏṇḍo?
ŏṇḍallo pŏn palaga
pambayilĕ mīnŏṇḍ puḽiśerikkaṟiyŏṇḍ
puñjayariccoṟŏṇḍ uṇṇān
puñjayariccoṟŏṇḍ....
(maṇiccikkāṭre...)

kiḍannŏṟaṅṅān mĕttayŏṇḍo?
ŏṇḍallo pūmĕtta
tuyiluṇarttān kiḽigaḽŏṇḍo?
ŏṇḍallo kuyilamma
nīrāḍān puḻayŏṇḍ puḻakkaḍavil pūvŏṇḍ
pūnuḽḽān ñānŏṇḍ kūḍĕ
pūnuḽḽān ñānŏṇḍ
(maṇiccikkāṭre...)